
ആലുവ: സിപിഎം ആലുവ ഏരിയ സെക്രട്ടറിയായി എ.പി ഉദയകുമാറിനെ തിരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മറ്റിയേയും 23 ജില്ലാ സമ്മേളന പ്രതിനിധികളേയും സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രതിനിധികളുടെ ചർച്ചക്ക് രണ്ടാം ദിവസം ജില്ലാ സെക്രട്ടറി സി.എൻ മോഹനനും ഏരിയ സെക്രട്ടറി ഉദയകുമാറും മറുപടി നൽകി. സമ്മേളനത്തിൻ്റെ സമാപനം കുറിച് തിങ്കളാഴ്ച്ച വൈകീട്ട് മേത്തർ പ്ലാസ ഗ്രൗണ്ടിലെ എംസി ജോസഫൈൻ ഏഴായിരം പേർ പങ്കെടുക്കുന്ന ബഹുജന റാലിയും ചുവപ്പു സേന പരേഡും നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.