അങ്കമാലി: കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ പോലീസ് പിടിയിൽ. താബോർ പറമ്പയം കോഴിക്കാടൻ വീട്ടിൽ ഗ്രിൻ്റേഷ് (38)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ചെങ്ങമനാട് ഗില്ലപ്പി വിനോദ് വധക്കേസിലും, കാലടിയിലും അങ്കമലായിലും വധശ്രമക്കേസുകളിലും കോടതിയിൽ ഹാജരാകാത്തതിന് ഇയാൾക്കെതിരെ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. കാലടിയിലെ കേസിൽ ഇയാളൊഴികെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. അങ്കമാലി സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി റൂറൽ ജില്ലയിലെ കുപ്രസിദ്ധ ക്രിമിനലാണ്. സാഹസീകമായി കോക്കുന്നിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഡി.വൈ.എസ്.പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ.വി അരുൺ കുമാർ, എസ്.ഐമാരായ പ്രദീപ് കുമാർ, ബേബി ബിജു, സിത്താര മോഹൻ എ.എസ്.ഐ സജീഷ് കുമാർ, സീനിയർ സി.പി.ഒമാരായ ഷെരീഫ്, അജിതാ തിലകൻ, ഹരികൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments are closed.