06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
872 views 0 sec 0 Comment

ദേശം വല്ലംകടവ് റോഡിലെ അപകടങ്ങൾ ഇല്ലാതാക്കാൻ നടപടി

admin - December 7, 2024

കാലടി: ദേശം വല്ലം കടവ് റോഡിന്റെ പുതുക്കിയ നിലവാരത്തിലുള്ള ടാറിങ്ങിന് ശേഷം ഈ റോഡിന്റെ പ്രദേശങ്ങളിൽ അടിക്കടി ഉണ്ടാകുന്ന റോഡ് അപകടങ്ങളെ സംബന്ധിച്ചും, വാഹനങ്ങളുടെ പാർക്കിംഗ് അപര്യാപ്തതകളെ സംബന്ധിച്ചും, അനുബന്ധ റോഡുകളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ചും ചർച്ച ചെയ്യുന്നതിനും വേണ്ടി കാഞ്ഞൂരിൽ റോഡ് അടിയന്തരമായി ട്രാഫിക് കമ്മിറ്റി ചേർന്നു.

ദിവസേന ഉണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കുവാൻ തീരുമാനിച്ചു. ദേശം വല്ലം കടവ് റോഡിലേക്ക് നേരിട്ട് തുറന്നിട്ടുള്ള പഞ്ചായത്ത് റോഡുകളിൽ ശ്രീമൂലനഗരം ശാന്തിനഗർ മുതൽ വല്ലം കടവ് വരെയുള്ള ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുവാനും, കൂടുതൽ വേഗതയിൽ വാഹനങ്ങൾ കടന്നു വരാൻ സാധ്യതയുള്ള ഇടങ്ങളിൽ വേഗത കുറക്കുന്നതിന് ആവശ്യമായ ഹമ്പുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. റോഡിൻറെ ഭൂമിശാസ്ത്രപരമായ അവസ്ഥ അനുസരിച്ച് കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി സുരക്ഷാ സംവിധാനങ്ങളും, വേഗത നിയന്ത്രണ ബോർഡുകളും റോഡ് സേഫ്റ്റിയുടെ ഭാഗമായി ഒരുക്കും.

വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും അപകടരഹിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനുവേണ്ടി പ്രധാന പ്രദേശങ്ങളിലെല്ലാം സീബ്ര ലൈനുകൾ വരയ്ക്കുവാനും, ദേശം വല്ലം കടവ് റോഡിന് വശങ്ങളിലായി ഇനിയും കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തീകരിക്കാനുള്ള ഇടങ്ങളിൽ അടിയന്തരമായി അത് പൂർത്തീകരിക്കുവാനും പിഡബ്ല്യുഡി വകുപ്പിനോട് ആവശ്യപ്പെടും. ഏറ്റവും കൂടുതൽ യാത്രാ തടസ്സം അനുഭവപ്പെടുന്ന തെക്കേ അങ്ങാടി ജംഗ്ഷനിൽ പോലീസിന്റെയോ, ഹോം ഗാർഡിന്റെയോ സേവനം ഉറപ്പുവരുത്തും. തെക്കേ അങ്ങാടി പുതിയേടം മേഖലയോട് അനുബന്ധിച്ചുള്ള തെരുവ് കച്ചവടങ്ങൾ പരിപൂർണ്ണമായി ഒഴിപ്പിക്കും. ബസാർ റോഡിൽ തെക്കേ അങ്ങാടി ജംഗ്ഷനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗുഡ്‌സ് വാഹനങ്ങളും മറ്റും സൗകര്യപ്രദമായ മറ്റൊരു ഇടത്തേക്ക് മാറ്റും.

അലക്ഷ്യമായും, മദ്യപിച്ചും വാഹനം ഓടിക്കുന്നവരിലുള്ള പരിശോധന പോലീസ് കർശനമാക്കും. ജലജീവൻ പദ്ധതിയുടെ ഭാഗമായി തകർന്ന കാഞ്ഞൂർ ബസാർ റോഡിൻറെ റീടാറിങ് പ്രവർത്തികൾ ഈ മാസം തന്നെ പൂർത്തിയാക്കും. തെക്കേ അങ്ങാടി ജംഗ്ഷനിലെ അനധികൃത പാർക്കിങ്ങുകൾ കണ്ടെത്തുന്നതിനായി പോർട്ടബിൾ ക്യാമറ സ്ഥാപിക്കും.

കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ബിജു അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡൻറ് സിമി ടിജോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സരിത ബാബു, കെ വി പോളച്ചൻ, പ്രിയ രഘു, അംഗങ്ങളായ കെ എൻ കൃഷ്ണകുമാർ, ടി എൻ ഷണ്മുഖൻ, ഗ്രേസി ദയാനന്ദൻ, എം വി സത്യൻ, ചന്ദ്രപതി രാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, ആർ ടി ഒ, പിഡബ്ല്യുഡി, പോലീസ് പ്രതിനിധികൾ , പഞ്ചായത്ത് ഉദ്യോഗസ്ഥന്മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

PREVIOUS

ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

NEXT

മറ്റൂരിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Related Post
January 21, 2025
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
April 27, 2024
ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി വീണ് 14 കാരന് ദാരുണാന്ത്യം
November 26, 2025
ഭിന്നശേഷിക്കാരനായ പഞ്ചഗുസ്തി ചാമ്പ്യന് നേരെ കള്ളക്കേസ് എടുത്തെന്ന് പരാതി
May 22, 2024
കമ്പിവേലിയിൽ കുരുങ്ങിയ പുലിയെ കൂട്ടിലേക്ക് മാറ്റി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved