കാലടി: സിപിഎം അങ്കമാലി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് സമ്മേളനനഗരിയായ കാഞ്ഞൂർ മാഗസ് ആഡിറ്റോറിയത്തിലെ കെ പൊന്നപ്പൻ നഗറിൽ നടത്തിയ ജൈവ കാർഷികോൽപ്പന്നങ്ങളുടെ വില്പനമേള ശ്രദ്ധേയമായി. കേരളകർഷക സംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ മേളയിൽ നിരവധി ജൈവ പച്ചക്കറിയിനങ്ങളും അൻപത് ശതമാനം തവിടുള്ള ജൈവ അരിയും വിൽപ്പനയ്ക്കുണ്ടായിരുന്നു.
പാർട്ടി കാഞ്ഞൂർ ലോക്കൽ സെക്രട്ടറിയും സംഘാടകസമിതി കൺവീനറുമായ കെ പി ബിനോയ് കനിവ് പാലിയേറ്റിവ് നഴ്‌സ് രമ ശശിക്ക് ആദ്യവില്പന നടത്തി മേള ഉദ്ഘാടനം ചെയ്തു.കാഞ്ഞൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കർഷകരുടെ ഉൽപ്പന്നങ്ങളാണ് വില്പനക്കെത്തിയത്.
കർഷകസംഘം ഏരിയാ സെക്രട്ടറി പി അശോകൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം ജി ശ്രീകുമാർ, സെക്രട്ടറി പി ബി അലി,കർഷകരായ ടി ഡി റോബർട്ട്, ജോബി ജോസ്,ടി കെ സാജു,,ഇ എസ് സിജു തുടങ്ങിയവരാണ് പ്രദർശനവിൽപ്പന മേളയ്ക്ക് നേതൃത്വം നൽകിയത്.