23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,498 views 0 sec 0 Comment

അങ്കമാലി അർബൻ സർവീസ് സഹകരണ സംഘം തട്ടിപ്പ്, കേസെടുത്ത് ഇ ഡി; സ്വത്ത്‌ കണ്ടുകെട്ടും

admin - November 26, 2024

അങ്കമാലി: തൊണ്ണൂറ്റിയേഴ് കോടി രൂപയോളം വ്യാജവായ്പ നൽകിയ അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിൽ എൻഫോഴ്‌സസ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മരിച്ചു പോയവരുടെ പേരിൽ വരെ വായ്പകൾ നൽകിയ സംഘത്തിലെ മുൻ ഭരണസമിതിയിലുള്ളവരെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കേസിൽ സ്വത്തുകണ്ടുകെട്ടലും അറസ്റ്റുകളും വൈകാതെ ഉണ്ടാകും. വിശദമായ പ്രാഥമിക അന്വേഷണത്തിനും ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. പരിശോധനയ്ക്കും ശേഷമാണ് ഇ.ഡി. കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ, യു.ഡി.എഫ്. നേതൃത്വത്തിലുള്ള സംഘം ഭരണസമിതി ഈ മാസമാദ്യം പരിച്ചുവിട്ടിരുന്നു. നിലവിൽ അഡ്മമിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കീഴിലാണ് ബാങ്ക്. സംഭവത്തിൽ കേസെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണ സംഘം, ഡയറക്ടർ ബോർഡ് അംഗ ങ്ങളും കോൺഗ്രസ് നേതാക്കളുമായ ടി.പി. ജോർജ്, സെബാസ്റ്റ്യൻ മാടൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ടി.പി. ജോർജ് കാലടി മുൻ പഞ്ചായത്ത് പ്രസിഡന്റും സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര മുൻ പഞ്ചായത്ത് പ്രസി ഡൻറുമാണ്. സംഘം സെക്രട്ടറി സിജു ജോസ്, അക്കൗണ്ടന്റ് ഷിജു എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ മറ്റ് ബോർഡ് അംഗങ്ങൾ അറസ്റ്റ് ഭയന്ന് ഒളിവിലാണ്.

അങ്കമാലി അർബൻ സംഘത്തിൽ 2008 മുതലാണ് തട്ടിപ്പ് വ്യാപകമായി നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ പേരിലും ഒരേ വസ്തുവിൽ ഒരേ വീട്ടിൽ താമസിക്കുന്ന നാലുപേരുടെ പേരിലും വരെ വായ്പകൾ നൽകിയിട്ടുണ്ട്. ഇതിനുപുറമേ ആധാരത്തിന്റെ പകർപ്പ് മാത്രം ഉൾക്കൊ ള്ളിച്ചും വായ്പ നൽകി. നിലവിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സാധിക്കാത്ത അവസ്ഥയാണ് സംഘത്തിൽ.

മുൻ ഭരണസമിതി അംഗങ്ങളിൽ ചിലർക്ക് ഇ.ഡി. അന്വേഷണ സംഘം നോട്ടീസ് അയച്ചുകഴിഞ്ഞു. എന്നാൽ, അറസ്റ്റ് ഭയന്ന് ഒളിവിലുള്ളവർ ഹാജരാ കാൻസാധ്യത കുറവാണെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട എല്ലാവരിൽനിന്നും ഇ.ഡി. മൊഴി ശേഖരിച്ച ശേഷം അറസ്റ്റ് നടപടികളിലേക്കും സ്വത്ത് കണ്ടുകെട്ടൽ നടപടികളിലേക്കും കടക്കുമെന്നാ ണ് സൂചന.

PREVIOUS

അങ്കമാലി അർബൻ സർവീസ് സഹകരണ സംഘം തട്ടിപ്പ്, കേസെടുത്ത് ഇ ഡി; സ്വത്ത്‌ കണ്ടുകെട്ടും

NEXT

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; പൊലീസുകാർക്കെതിരെ നടപടി
Related Post
June 20, 2024
ചേലാമറ്റത്ത് കെഎസ്ആർടിസി ബസ്സിൽ കാർ ഇടിച്ചു
December 10, 2023
സത്യസന്ധതയ്ക്ക് മാതൃകയായി പ്രവീൺ
June 3, 2024
വർഗീസിന്റ സത്യസന്ധത, കളഞ്ഞു പോയ പെൻഷൻ പണം ഐസക്കിന് തിരികെ ലഭിച്ചു
February 11, 2025
വടകരയില്‍ കാറിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായ സംഭവം: പ്രതി ഷെജിലിന് ജാമ്യം
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved