കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയ 33-ാമത് കെസിബിസി മാധ്യമ അവാർഡിന് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് അർഹനായി. ക്രിയാത്മക പത്രപ്രവർത്തന ശൈലിയിലെ മികവും സവിശേഷമായി മലയോര, തീരദേശ ജനത അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ അന്വേഷണ വിധേയമാക്കി ദീപികയിൽ എഴുതിയ പരന്പരകളും റിപ്പോർട്ടുകളുമാണു, സിജോ പൈനാടത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
17 വർഷമായി ദീപിക പത്രാധിപസമിതി അംഗമായ സിജോയ്ക്കു നേരത്തെ ദേശീയതലത്തിലുള്ള റീച്ച്-യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പ്, കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ്, സ്‌കാര്‍ഫ് ഇന്ത്യ ദേശീയ മാധ്യമ പുരസ്‌കാരം, ചാവറ മാധ്യമ അവാർഡ്, ഹ്യൂമന്‍ റൈറ്റ്സ് ഫോറം മീഡിയ അവാര്‍ഡ് തുടങ്ങി ഏഴു പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ആറങ്കാവ് പൈനാടത്ത് പരേതനായ എസ്തപ്പാനുവിന്‍റെയും മറിയംകുട്ടിയുടെയും മകനാണു സിജോ. ഭാര്യ: ഡോ. സിജി സിജോ (മഞ്ഞപ്ര സെന്‍റ് മേരീസ് യുപി സ്‌കൂള്‍ അധ്യാപിക). സ്റ്റെഫാന്‍ എസ്. പൈനാടത്ത് (എടനാട് വിജ്ഞാനപീഠം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി) മകനാണ്.
ജോണി മിറാൻഡ. ഡോ. സീമ ജെറോം, ജിലുമോൾ, ചാക്കോ കോലോത്തുമണ്ണിൽ, സിബി ചങ്ങനാശേരി, ഫാ. ജോഷ്വാ കന്നിലേത്ത്, ഫാ. ആന്‍റണി ഉരുളിയാനിക്കൽ സിഎംഐ എന്നിവരാണ് കെസിബിസി മീഡിയ കമ്മീഷന്റെ മറ്റു പുരസ്‌കാര നേതാക്കൾ.