കാലടി:എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻ്റായിരുന്ന പി കെ ഇബ്രാഹിംകുട്ടിയുടെ നാമധേയത്തിലുള്ള തുറവുങ്കര പി കെ സ്ക്വയറിൽ ആരംഭിച്ച ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു.എറണാകുളം ജില്ലാ പഞ്ചായത്താണ് ഓപ്പൺ ജിം നിർമ്മിച്ചിട്ടുള്ളത്.ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ ജിം ഉദ്ഘാടനം ചെയ്തു.ജിമ്മിന് സമീപം മിനി സ്റ്റേജ് നിർമ്മിക്കുന്നതിനും,ജിം റൂഫ് ചെയ്യുന്നതിനും,സമീപപ്രദേശങ്ങൾ ടൈൽ വിരിക്കുന്നതിനും,വാക്ക് വേ നിർമ്മിക്കുന്നതിനും,ചെങ്ങൽ തോടിനോട് അഭിമുഖമായി കോൺക്രീറ്റ് ബെഞ്ചുകൾ നിർമ്മിക്കുന്നതിനും,കുട്ടികളുടെ പാർക്കിനും,ബയോ ടോയ്ലറ്റ് നിർമ്മിക്കുന്നതിനുമായി ഫണ്ട് അനുവദിക്കണമെന്ന് സിയാലിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതുകൂടി പൂർത്തിയാകുമ്പോൾ തുറവങ്കര പ്രദേശത്തുള്ളവർക്കും,കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളിൽ ഉള്ളവർക്കും,വിമാനത്താവളത്തിൽ എത്തുന്നവർക്കും വിശ്രമിക്കാനും,വ്യായാമങ്ങൾ ചെയ്യാനും,ചെറിയ പരിപാടികൾ സംഘടിപ്പിക്കാനും കഴിയുന്ന രീതിയിൽ പി കെ സ്ക്വയർ മാറും എന്ന് ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ പറഞ്ഞു.കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു,വൈസ് പ്രസിഡൻ്റ് സിമി ടിജോ,ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ രഘു,വാർഡ് മെമ്പർ വി എസ് വർഗീസ്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഷിഹാബ് പറേലി,സി കെ ഡേവിസ്,സി വി ജോസ്,അലി അക്ബർ,എഡിഎസ് ചെയർപേഴ്സൺ ഹാജറാ മജീദ് എന്നിവർ സംസാരിച്ചു.