23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
639 views 1 sec 0 Comment

അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട്‌; ഭരണ സമിതി പിരിച്ചുവിട്ടു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു

admin - November 5, 2024

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നിലവിലുള്ള ഭരണ സമിതിയെ പിരിച്ചുവിട്ടു. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് കൊണ്ട് എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു. സംഘത്തിൽ നടന്ന അഴിമതിയും സാമ്പത്തി തട്ടിപ്പും, വായ്പ തട്ടിപ്പും സംബന്ധിച്ച് സഹകരണ നിയമം65 പ്രകാരം നടത്തിയ അന്വേഷണത്തിൽ സംഘത്തിൽ നടത്തിയ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഭരണസമിതിയെ പിരിച്ചു വിട്ടത്.

സംഘത്തിലെ വായ്പ അപേക്ഷകളിൽ പലതിലും ജാമ്യകടപത്രം, വസ്തുവിന്റെ വാല്യവേഷൻ സർട്ടിഫിക്കറ്റ്, ഗഹാൻ, ലീഗൽ ഒപ്പീനിയൻ എന്നിവ ഉൾക്കൊള്ളിച്ചിട്ടില്ല. 2008 മുതൽ സംഘത്തിൽ നിന്നും നൽകിയിട്ടുള്ള പലവായ്പകളിലും പലിശ ഉൾപ്പടെ പുതുക്കിയിട്ടുള്ളതായും, വസ്തുവിന്റെ ആധാരത്തിന്റെ പകർപ്പ് മാത്രം ഉൾക്കൊള്ളിച്ചും, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ പേരിലും ഒരേ വസ്തുവിൻമേൽ ഒരേ വീട്ടിൽ താമസിക്കുന്ന നാലുപേരുടെവരെ പേരിലും, മരണപ്പെട്ട വ്യക്തിയുടെ പേരിലും വായ്പ നൽകിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് വെളിയിൽ താമസിച്ചിരുന്ന വ്യക്തിക്ക് പ്രവാസ കാലയളവിൽ നിലവിലിരിക്കുന്ന വായ്പ, പലിശ സഹിതം പുതുക്കുകയും, പുതിയ വ്യക്തികൾക്ക് വ്യാജമായി അംഗത്വം നൽകി വായ്പ നൽകിയിട്ടുളളതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘത്തിൽ 120,39,43,913 രൂപ വായ്പ ബാക്കി നിൽപ്പുള്ളതിൽ, 96,74,10,556 രൂപയുടെ വായ്പകൾ വ്യാജ വായ്പകൾ ആണ്. വായ്പകളുടെ ഈടുവസ്തുവിൽ നിന്ന് വായ്പ തുകയുടെ 25% മാത്രമെ ഈടാക്കുന്നതിന് സാധിക്കുകയുള്ളൂ എന്ന് ബോധ്യപ്പെട്ടിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാജവായ്പകളിൽ സംഘത്തിന് യാതൊരു വിധത്തിലും ഈടാക്കിയെടുക്കാൻ സാധിക്കാത്ത 33,82,24,556 രൂപയുടെ വായ്പകളുണ്ട്.

സംഘത്തിൽ നിന്നും പരസ്പര ജാമ്യ വ്യവസ്ഥയിൽ നൽകിയിട്ടുള്ള 1,55,65,778 രൂപയുടെ വിവിധ വായ്പകളുടെ യാതൊരു രേഖകളും പരിശോധനക്ക് ലഭ്യമായിട്ടില്ല. 2019-20 കാലഘട്ടം മുതൽ 2022-23 വരെ പുതുക്കി നൽകിയിട്ടുള്ള വായ്പകൾക്ക് സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശം പാലിക്കാതെ റിബേറ്റ് നൽകുക വഴി 2,52,83,454 ചെലവഴിച്ചിട്ടുണ്ട്. സംഘത്തിന്റെ എം.ഡി.എസ്. പരിശോധിച്ചതിൽ 1,37,35,000 രൂപ യാതൊരു ഈടു വ്യവസ്ഥയും പാലിക്കാതെ നൽകിയിട്ടുണ്ട്. സംഘത്തിന്റെ സ്വന്തം പേരിൽ അങ്കമാലി മുൻസിപ്പാലിറ്റിയിലുള്ള 6.06 ആർ വസ്തുവും കാലടി നീലിശ്വരത്തുള്ള 0.85 ആർ വസ്തുവും ഈടു നൽകി കേരളബാങ്കിന്റെ അങ്കമാലി ശാഖയിൽ നിന്നും വായ്പ എടുത്തിട്ടുള്ളതിൽ 1,67,77,934.90 രൂപ ബാധ്യതയുണ്ട്. സംഘത്തിന് നിലവിൽ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിന് സാധിക്കാത്ത അവസ്ഥയാണുള്ളത്. ആയതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംഘം ഭരണസമിതി അംഗങ്ങളിൽ നിക്ഷിപ്തമാണെന്നും ഉത്തരവിൽ പറയുന്നു.

പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിലേക്ക് എം.കെ. വർഗ്ഗീസ്,  എം.പി.മാർട്ടിൻ , ഡെയ്‌സി ജെയിംസ്  എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. എം.കെ. വർഗ്ഗീസാണ് അഡ്മിനിസ്‌ട്രേറ്റീവ് കൺവിനർ. വി.ഡി. ടോമി, മാർട്ടിൻ ജോസഫ് കരയാംപറമ്പ്, പി.സി. ടോമി, കെ ജി. രാജപ്പൻ നായർ, എൽസി വർഗ്ഗീസ്, ലക്‌സി ജോയ്, മേരി ആന്റണി, പി.വി. പൗലോസ്, ബെന്നി തെക്കൻ എന്നിവരെയാണ് പിരിച്ച് വിട്ടത് . നേരത്തെ ബോർഡ് മെമ്പർമാരായ ടി.പി. ജോർജിനെയും ദേവസി മാടനെയും വൈശാഖ് എസ്. ദർശനെയും
സസ്‌പെൻഡ് ചെയ്തിരുന്നു.

 

PREVIOUS

വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

NEXT

തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾപിടിയിൽ
Related Post
November 9, 2023
ഭൂമി അളക്കാൻ കൈക്കൂലി; താലൂക്ക് സർവേയറെ വിജിലൻസ് അറസ്റ്റ് ചെയ്തു
October 4, 2023
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സയ്ക്ക് പരോൾ
November 30, 2023
വാഹനാപകടം; മുൻ കായികതാരം ഓംകാർ നാഥ് അന്തരിച്ചു
September 21, 2024
എം എം ലോറൻസ് അന്തരിച്ചു
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved