23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
452 views 0 sec 0 Comment

സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്ന് കാടു കയറിയ ആനയ്ക്കായി തെരച്ചിൽ തുടങ്ങി

admin - October 5, 2024

കൊച്ചി: കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ടിൽ സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്ന് കാടു കയറിയ ആനയ്ക്കായി തെരച്ചിൽ തുടങ്ങി. പുതുപ്പളളി സാധു എന്ന ആന ഭൂതത്താൻകെട്ട് വനമേഖലയിലേക്കാണ് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കയറിപ്പോയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാടു കയറിയ പുതുപ്പളളി സാധുവിനായി ഇന്നലെ രാത്രി പത്തു മണി വരെ വനപാലകർ കാടിനുളളിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്നാണ് തെരച്ചിൽ ഇന്ന് രാവിലെ തുടരാൻ തീരുമാനിച്ചത്.

കാട്ടിലേക്ക് ഓടിക്കയറിയതിനാൽ അധികം ദൂരംപോയിട്ടുണ്ടാവില്ലെന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. ഇന്നലെ രാത്രിയായതാണ് തെരച്ചിൽ അവസാനിപ്പിക്കാൻ കാരണം. അതേസമയം, ആന ഉൾക്കാട്ടിലേക്ക് കയറിയാൽ കാട്ടാനകൾ ഉള്ളതിനാൽ ജീവന് വെല്ലുവിളിയാവുമെന്ന ഭീതിയുമുണ്ട്. രാവിലെ തെരച്ചിൽ ആരംഭിച്ചാലുടൻ ആനയെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. ആനയുടെ പരിക്കിനെ കുറിച്ചും പാപ്പാൻമാർക്ക് കൃത്യമായ വിവരങ്ങളില്ല.

പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.

 

PREVIOUS

കുരുമുളക് സ്പ്രേ അടിച്ച് പണംതട്ടി; പൾസർ സുനി ഉൾപ്പടെ 8 പേരെ വെറുതെവിട്ടു

NEXT

ചെറുപ്പമാകാൻ ടൈം മെഷീൻ; ദമ്പതികൾ തട്ടിയത് 35 കോടി
Related Post
April 19, 2024
ആലുവയിൽ ട്രെയിനിൽനിന്ന് ഇറങ്ങവേ അപകടം; കാൽ അറ്റുപോയ യുവാവ് ചോരവാർന്ന് മരിച്ചു
November 7, 2023
അങ്കമാലി മൂക്കന്നൂരിൽ പുലിയിറങ്ങി
January 13, 2024
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഘം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ
August 1, 2024
ട്രാക്കിൽ വെള്ളം കയറി, ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved