06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
1,351 views 0 sec 0 Comment

വാടകക്കാരിയായ യുവതിയുടെ മുറിയിലെ ബൾബ് ഹോൾഡറിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി, യുവാവ് പിടിയിൽ; പ്രതി ശാരീരിക വെല്ലുവിളി നേരിടുന്ന ആൾ

admin - September 24, 2024

ന്യൂഡല്‍ഹി: ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഒളിപ്പിച്ചുവെച്ച് യുവതിയുടെ കിടപ്പുമുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ 30-കാരന്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ ഷകര്‍പുരിലാണ് സംഭവം. തങ്ങളുടെ വാടകവീട്ടില്‍ താമസിച്ചിരുന്ന യുവതിയുടെ ദൃശ്യങ്ങളാണ് കരണ്‍ എന്ന യുവാവ് പകര്‍ത്തിയത്.

സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കരണിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. ഉത്തര്‍പ്രദേശുകാരിയായ യുവതി സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഷകര്‍പുരില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നു താമസം. കെട്ടിട ഉടമയുടെ മകനായ കരണ്‍ തൊട്ടുടുത്ത നിലയിലാണ് താമസിച്ചിരുന്നത്. യുവതി നാട്ടിലേക്ക് പോയപ്പോള്‍ വീടിന്റെ താക്കോൽ കരണിനെ ഏല്‍പ്പിച്ചിരുന്നു.

അടുത്തിടെയാണ് തന്റെ വാട്‌സാപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികത യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വാട്‌സാപ്പ് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്ത മറ്റ് ഉപകരണങ്ങൾ ഏതൊക്കെയെന്ന് പരിശോധിച്ചപ്പോള്‍ അപരിചിതമായ ഒരു ലാപ്‌ടോപ്പും ലിസ്റ്റില്‍ കണ്ടെത്തി. ഉടന്‍തന്നെ ലോഗൗട്ട് ചെയ്തു. ഇതോടെയാണ് തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന സംശയം യുവതിക്കുണ്ടായത്. പിന്നീട് അപ്പാര്‍ട്ട്‌മെന്റില്‍ യുവതി നടത്തി തിരച്ചിലിലാണ് ഒളിക്യാമറ കണ്ടെത്തിയത്. ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയതിന് പിന്നാലെ യുവതി പോലീസിനെ വിവരം അറിയിച്ചു.

പോലീസെത്തി പരിശോധിച്ചപ്പോള്‍ കിടപ്പുമുറിയിലും സമാന രീതിയില്‍ ക്യാമറ ഘടിപ്പിച്ചതായി കണ്ടെത്തി. മുറിയിൽ മറ്റാരെങ്കിലും വരാറുണ്ടോയെന്ന് പോലീസ് യുവതിയോട് ചോദിച്ചു. താന്‍ നാട്ടില്‍ പോയപ്പോള്‍ താക്കോൽ കരണിനെ ഏല്‍പ്പിച്ചിരുന്നതായി അവർ മറുപടി നല്‍കി.

തുടര്‍ന്ന് പോലീസ് ചോദ്യംചെയ്തതോടെയാണ് കരണ്‍ കുറ്റസമ്മതം നടത്തിയത്. മൂന്ന് മാസം മുമ്പ് നാട്ടില്‍ പോകുമ്പോള്‍ യുവതി മുറിയുടെ താക്കോല്‍ തന്നെ ഏല്‍പ്പിച്ചിരുന്നു. ഈ അവസരം മുതലെടുത്ത്, ഇലക്ട്രോണിക്‌ മാര്‍ക്കറ്റിൽനിന്ന് വാങ്ങിയ മൂന്ന് രഹസ്യ ക്യാമറകള്‍ കിടപ്പുമുറിയിലും കുളിമുറിയിലും സ്ഥാപിച്ചെന്ന് കരണ്‍ പറഞ്ഞു.

ഓണ്‍ലൈനായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല ഈ ക്യാമറകള്‍. ദൃശ്യങ്ങള്‍ അതിനൊപ്പം സ്ഥാപിക്കുന്ന മെമ്മറി കാര്‍ഡുകളിലാണ് റെക്കോർഡ് ചെയ്യപ്പെട്ടിരുന്നത്. അതിനാല്‍, റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ തന്റെ ലാപ്ടോപ്പിലേക്ക് മാറ്റുന്നതിനായി കരണ്‍ അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞ് യുവതിയോട് പലതവണ വീടിന്റെ താക്കോൽ ആവശ്യപ്പെട്ടിരുന്നു.

അന്വേഷണത്തിനിടെ കരണില്‍നിന്ന് മറ്റൊരു ക്യാമറയും റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ സൂക്ഷിച്ചിരുന്ന രണ്ട് ലാപ്‌ടോപ്പുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതി ശാരീരിക വെല്ലുവിളി നേരിടുന്ന ആളാണെന്നും പോലീസ് വ്യക്തമാക്കി.

PREVIOUS

സിദ്ദിഖ് ഒളിവിൽ; ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി

NEXT

ലൈം​ഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് പഞ്ചാമൃതത്തിൽ ചേർക്കുന്നെന്ന പരാമർശം; സംവിധായകൻ മോഹൻ അറസ്റ്റിൽ
Related Post
April 18, 2024
അങ്ങാടി മരുന്നുകള്‍ ഉപയോഗിച്ച് ചാരായം ഉണ്ടാക്കി വിറ്റ യുവാവ് അറസ്റ്റിൽ
April 20, 2024
യുവതി വിവാഹാലോചനയിൽ നിന്നും പിന്മാറി; യുവാവ് അഞ്ചുപേരെ വെട്ടി പരുക്കേൽപ്പിച്ചു
November 27, 2023
രാസലഹരിയുമായി അങ്കമാലിയിൽ രണ്ട് പേർ പിടിയിൽ
April 16, 2024
പന്ത്രണ്ട് വയസ്സുകാരിയായ സ്വന്തം മകളെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ 38 കാരനെ മൂന്ന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved