23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
863 views 1 sec 0 Comment

സോപ്പുപെട്ടികളിലൊളിപ്പിച്ച് ഹെറോയിൻ. മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന സംഘം; കാലടിയിൽ നടന്നത് വൻ ഹെറോയിൻ വേട്ട. 3 പേർ പിടിയിൽ

admin - September 18, 2024

കാലടി: കാലടിയിൽ വൻ മയക്ക് മരുന്ന് വേട്ട, ഇരുപത് ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ.ആസാം നൗഗാവ് സ്വദേശികളായ ഗുൽദാർ ഹുസൈൻ (32) അബു ഹനീഫ് (28) മുജാക്കിർ ഹുസൈൻ (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാലടി സ്റ്റാന്റിന്റെ പരിസരത്തു നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആസാമിലെ ഹിമാപൂരിൽ നിന്നാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നത്.

തൃശൂർ റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് കാലടിയിലെത്തിയത്. പോലീസ് പിടികൂടാതിരിക്കാനാണ് ഈ തന്ത്രം പ്രയോഗിച്ചത്. ഒമ്പതു സോപ്പുപെട്ടികളിലായാണ് ഹെറോയിൻ ഒളിപ്പിച്ചത്. ഏഴെണ്ണം ബാഗിലും രണ്ടെണ്ണം അടിവസ്ത്രത്തിനുള്ളിലുമായിരുന്നു. പത്ത് ഗ്രാം 150 ഡപ്പികളിലാക്കിയാണ് വിൽപ്പന. ഒരു ഡപ്പിക്ക് 2500-3000 നിരക്കിലാണ് വിൽപ്പന നടത്തുന്നത് ‘ എറണാകുളം ജില്ലയിലേക്ക് ഹെറോയിൻ എത്തിക്കുന്ന പ്രധാന സംഘമാണ് പിടിയിലായത്.അടുത്ത കാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ ഹെറോയിൻ വേട്ടയാണിത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമിനെക്കുടാതെ ഡിവൈഎസ്പി എം. എ അബ്ദുൽ റഹിം, കാലടി എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പള്ളി, എസ്.ഐമാരായ ജയിംസ് മാത്യു, വി.എസ് ഷിജു തുടങ്ങിയവർ ചേർന്നാണ് രാത്രി എട്ടുമണിയോടെ സംഘത്തെ പിടികൂടിയത്.

PREVIOUS

യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

NEXT

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം
Related Post
November 27, 2023
രാസലഹരിയുമായി അങ്കമാലിയിൽ രണ്ട് പേർ പിടിയിൽ
June 19, 2024
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ; ആണ്‍ സുഹൃത്തിനെതിരെ പോക്സോ പ്രകാരം കേസെടുത്തു
August 27, 2023
മദ്യവില്‍പ്പനശാല അടച്ചതിന് ശേഷം മദ്യ വില്‍പ്പന; മൂന്നു പേര്‍ പിടിയിൽ
October 30, 2023
യഹോവാ പ്രാർഥനാ യോഗത്തിൽ പങ്കെടുത്ത സ്ത്രീയുടെ വീട്ടിൽ നിന്ന് 27.5 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; യഹോവാ വിശ്വാസിയായ പ്രതി അറസ്റ്റിൽ
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved