23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
651 views 0 sec 0 Comment

മഴ; പോലീസ് സ്റ്റേഷനുകളിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായി

admin - July 30, 2024

ആലുവ: കാലവസ്ഥാ കേന്ദ്രങ്ങളുടെ മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് റൂറൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായി. ഇതിന്‍റെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് മൺസൂൺ കൺടോൾ റൂമിന്‍റെ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. ഇത് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കും. സ്റ്റേഷനുകളിലെ സംവിധാനങ്ങൾ ഇതുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. വെള്ളം കയറുന്നു എന്ന അവസ്ഥയുണ്ടായാല്‍ നേരിടുന്നതിന് ജില്ലാ പോലിസ് ആസ്ഥാനത്ത് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിൽ എമർജൻസി റെസ്പോൺസ് ടീം രൂപീകരിച്ചിട്ടുണ്ട്.

സ്റ്റേഷനുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. മുൻ വർഷത്തെ സാഹചര്യങ്ങൾ പരിശോധിച്ച് വെള്ളം കയറാവുന്ന പ്രദേശങ്ങളുടെയും അവരെ മാറ്റിപ്പാർപ്പിക്കേണ്ട കേന്ദ്രങ്ങളുടേയും പട്ടിക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് തയാറാക്കി. എമർജൻസി ലൈറ്റ്, പമ്പ് സെറ്റ്, ടോർച്ച്, ലൈഫ് ജാക്കറ്റ്, അസ്ക്കാ ലൈറ്റ്, വടം എന്നിവ ഒരുക്കിയിട്ടുണ്ട്. മഴക്കാലത്ത് ജലാശയങ്ങളുടെ ‘സമീപത്ത് നിന്നുള്ള സെൽഫിയെടുക്കൽ ഒഴിവാക്കുക. ഒഴുക്കും, ചുഴിയും വർധിക്കുന്ന സാഹചര്യങ്ങളിൽ പുഴയിലിറങ്ങരുത്. പുഴയോടു ചേർന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര തൽക്കാലം ഒഴിവാക്കുക. വാഹനങ്ങൾ നിരത്തിലിറക്കുമ്പോഴും സൂക്ഷിക്കുക.

മഴക്കാല മോഷ്ടാക്കൾക്കെതിരെ ജാഗ്രത പുലർത്തുക. മഴയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.പി വൈഭവ് സക്സേന പറഞ്ഞു. കൺട്രോൾ റൂം നമ്പർ : 9497 980500.

PREVIOUS

വിവിധ ഡാമുകൾ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം

NEXT

വിറങ്ങലിച്ച് വയനാട്; മരിച്ചവരുടെ എണ്ണം 73 ആയി
Related Post
March 8, 2024
ബസ് യാത്രക്കാരിയുടെ പണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ച സ്ത്രി പിടിയിൽ
July 16, 2024
കുളിക്കാനിറങ്ങിയതിനു പിന്നാലെ ജലനിരപ്പ് ഉയര്‍ന്നു; ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ 4 പേരെയും രക്ഷപ്പെടുത്തി
December 24, 2023
നക്ഷത്ര തടാകം മെഗാ കാർണിവൽ; കൂറ്റൻ പാപ്പാഞ്ഞി നിലം പതിച്ചു
April 5, 2024
കാണാതായ യുവതിയും പുരുഷനും മരിച്ച നിലയിൽ
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved