ആലുവ: നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നാഗോൺ കച്ചുവ സ്വദേശി മുക്സിദുൽ ഇസ്ലാം (27)നെയാണ് ആലുവ പോലീസ് പിടികൂടിയത്.കഴിഞ്ഞ ഡിസംബറിലാണ് സംഭവം. അമ്പലപ്പുഴയിൽ സലാം എന്നയാളുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി. സലാമിൻ്റെ കൂടെ കാറിൽ ഹോട്ടൽ സാമഗ്രികൾ വാങ്ങുന്നതിന് ഇയാൾ ആലുവയിലെത്തി. ഉടമ പുറത്തിറങ്ങിയ സമയം കാറിൻ്റെ ഡാഷ് ബോക്സിലിരുന്ന നാലര ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. നിലവിലെ മൊബൈൽ ഫോൺ ഉപക്ഷിച്ച് ആസാമിലേക്കാണ് ഇയാൾ പോയത്. കഴിഞ്ഞയാഴ്ച മഞ്ചേരിയിലെത്തിയ പ്രതി ഒരു ഹോട്ടലിൽ ജോലിക്കുകയറി. ആലുവ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മുക്സിദുൽ ഇസ്ലാം പിടിയിലായത്. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , എസ്.ഐ കെ.നന്ദകുമാർ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ , കെ .എം മനോജ്, കെ.എ സിറാജുദീൻ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments are closed.