കാലടി: സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്റ്റേഷൻ സാക്ഷിയായത്. സാമ്പത്തിക പ്രതിസന്ധകൾക്കിടയിലും കളഞ്ഞ് കിട്ടിയ സ്വർണമാല ഉടമയ്ക്ക് നൽകി വീട്ടമ. ഇതിന് സാക്ഷിയായത് കാലടി പോലീസ് സ്റ്റേഷനും അവിടുത്തെ പോലീസുകാരും. മലയാറ്റൂർ സ്വദേശിനി ബിന്ദുവിനാണ് ശനിയാഴ്ച്ച വൈകീട്ട് കാലടി ടൗണിൽ നിന്നും മാല കളഞ്ഞ് കിട്ടുന്നത്. വീടുകളിൽ ശുചീകരണ ജോലിചെയുകയാണ് ബിന്ദു. ജോലികഴിഞ്ഞ് മടങ്ങിവ വരുമ്പോഴാണ് മാല ലഭിക്കുന്നതും. സ്വർണമാണെന്ന് മനസിലായില്ലായിരുന്നു.
വീട്ടിൽ ചെന്നപ്പോൾ മകൾ പറഞ്ഞ് സ്വർണമാണോ എന്ന് നോക്കുവാൻ. പരിശോധിച്ചപ്പോൾ ഒന്നര പവൻ തുക്കമുളള സ്വർണമാല. തുടർന്ന് ബിന്ദു മാല കാലടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇതിനിടയിലാണ് മാല കാണുന്നില്ലെന്ന പരാതിയുമായി കാഞ്ഞൂർ സ്വദേശിനി കല പോലീസ് സ്റ്റേഷനിൽ വരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മാല കലയുടെതേന്ന് മനസിലായി. ബാങ്കിൽ പോകുമ്പോൾ നഷ്ടമായതായിരുന്നു മാല. തുടർന്ന് ചൊവാഴ്ച്ച പോലീസ് സ്റ്റേഷനിൽ വച്ച് ബിന്ദു മാല കലയ്ക്ക് കൈമാറി. കൂടെ ബിന്ദുവിന്റെ ഒരു ഉപദേശവും മാലയുടെ കണ്ണികൾ അകന്നിരിക്കുകയാണ് അത് വേഗം ശരിയാക്കണം.
പോലീസുകാരും സംഭവം അറിഞ്ഞ പലരും ബിന്ദുവിന് അഭിനന്ദനവുമായി എത്തുകയാണ്. ഭർത്താവില്ലാത്ത ബിന്ദുവിന് രണ്ട് മക്കളാണ് ഉളളത്. മാലയും കൊടുത്ത് പതിവ് പോലെ ബിന്ദു വീടീകളിൽ ജോലിക്കും പോയി.