കൊച്ചി: പുതിയ പ്രതീക്ഷകളുമായി നെടുമ്പാശേരിയിൽ നിന്നും വിമാനത്താവളത്തിൽ നിന്നും വിദേശത്ത് പോയവർ മടങ്ങിയെത്തിയത് ചേതനയറ്റ ശരീരവുമായി. കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം 10.30 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തി. തുടർന്ന് 11.45 ഓടെ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മറ്റ് മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി. അന്ത്യാഞ്ജലി അർപ്പിച്ചശേഷം വീട്ടുകാർക്ക് കൈമാറി. വൻ ജനാവലിയാണ് നെടുമ്പാശേരിയിൽ എത്തിയത്.
കുവൈറ്റിൽ മരിച്ച 46 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വ്യോമസേന വിമാനം കൊച്ചിയിലെത്തിയത്. 24 മലയാളികളുടേയും 7 തമിഴ്‌നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് ഉണ്ടായിരുന്നത്. കർണാടക, തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹങ്ങൾ കൊച്ചി എയർപോർട്ടിൽ വച്ച് അതാത് സർക്കാരുകൾ ഏറ്റുവാങ്ങി.. മറ്റ് മൃതദേഹങ്ങൾ ഈ വിമാനത്തിൽ തന്നെ ഡൽഹിയിലേക്ക് അയച്ചു.