23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
361 views 0 sec 0 Comment

ജാമിയും മിസ്റ്റിയും അടക്കം ആറ് പേർ; കുറ്റകൃത്യങ്ങൾ മണത്തു പിടിക്കുന്ന ഡോഗ് സ്ക്വാഡ്

admin - June 11, 2024

കൊച്ചി: എറണാകുളം റൂറൽ ജില്ലയുടെ ഡോഗ് സ്ക്വാഡിന് കരുത്ത് പകർന്ന് അന്വേഷണത്തിന് കൂട്ടാളിയായി ഇവർ ആറ് പേർ………. ലാബ് ഇനത്തിൽപ്പെട്ട ജാമി, മിസ്റ്റി, ബീഗിൾ വംശജ ബെർട്ടി, ബെൽജിയം മാൽ നോയ്സായ മാർലി, അർജുൻ, ജെർമ്മൻ ഷെപ്പേർഡായ ടിൽഡ എന്നിവരാണ് ഇപ്പോൾ ഡോഗ് സ്ക്വാഡിലുള്ളവർ. എട്ട് വയസുള്ള ജാമിയും, നാല് വയസുള്ള ബെർട്ടിയും , മൂന്നര വയസുള്ള അർജ്ജുനും സ്ഫോടക വസ്തുക്കൾ കണ്ട് പിടിക്കാൻ വിദഗ്ദരാണ്. ആറ് വയസ്സുള്ള മിസ്റ്റി നാർക്കോട്ടിക്ക് വസ്തുക്കൾ കണ്ടുപിടിക്കാൻ വൈദഗ്ദ്യം നേടിയ നായയാണ്. നാല് വയസുള്ള മാർലിയും ഒന്നര വയസുള്ള ടിൽഡയും മിടുക്കരായ ട്രാക്കർമാരാണ്.

നിരവധി കേസുകളുടെ അന്വേഷണത്തിന് തുണയായവരാണ് ഈ ശ്വാനസംഘം. റെയിൽവേ സ്റ്റേഷനിലും മറ്റും മയക്കുമരുന്ന് കണ്ട് പിടിക്കുന്നതിനും , പരിശോധനകൾക്കും നിർണ്ണായക സ്വാധീനം ചെലുത്തിയവരാണ് ഇവർ. കൊലപാതകമുൾപ്പടെയുള്ള കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിനും കെ9 സംഘം മുമ്പിലുണ്ട്. കളമശരി ഡി എച്ച് ക്യു ആസ്ഥാനത്ത് രാവിലെ 6.45 മുതൽ എട്ട് വരെയാണ് ഇവരുടെ പരിശീലനം. പിന്നെ അരമണിക്കൂർ ഗ്രൂമിംഗ്. തുടർന്ന് ഡ്യൂട്ടി.. പ്രത്യേക ഭക്ഷണവും താമസവുമുണ്ട് ഈ സ്ക്വാഡിന്. പഞ്ചാബ്, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് വാങ്ങിയത്. ജാമി ഹരിയാനയിലാണ് പരിശീലനം പൂർത്തിയാക്കി റൂറൽ ടീമിനൊപ്പം ചേർന്നത്. ബാക്കിയുള്ളവരുടെ ഒമ്പതു മാസത്തെ പരീശീലനം തൃശൂർ കേരള പോലീസ് അക്കാദമിയിലായിരുന്നു.

സബ് ഇൻസ്പെക്ടർ മോഹൻ കുമാർ, എ.എസ്.ഐ വി.കെ സിൽജൻ, സീനിയർ സി.പി.ഒ മാരായ വില്യംസ് വർഗീസ്, പ്രഭീഷ് ശങ്കർ എന്നിവർ ഉൾപ്പെടുന്ന പന്ത്രണ്ട് പേരാണ് ഹാന്റൽ മാർ. എറണാകുളം റൂറൽ ജില്ലയ്ക്ക് കാവലും, സുരക്ഷിതത്വവും പകർന്ന് ഉത്തരവാധിത്വത്തിന്റെ നായ് രൂപമാവുകയാണ് ഈ ശ്വാനസംഘം.

PREVIOUS

മലാവി വൈസ് പ്രസിഡന്‍റ് സോളോസ് ക്ലോസ് ചിലിമ വിമാനാപകടത്തിൽ മരിച്ചു

NEXT

ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം
Related Post
April 24, 2024
‘വോട്ട് ചെയ്തിട്ട് കാര്യമില്ല, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം’; വയനാട് കമ്പമലയിൽ മാവോയിസ്റ്റുകള്‍ എത്തി
May 13, 2025
സിബിഎസ്ഇ; ശ്രീ ശാരദ സൈനിക് സ്‌കൂളിന് മികച്ച വിജയം
March 8, 2024
രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ; കേരളത്തിലെ 16 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് കോൺഗ്രസ്
November 15, 2025
കാലടി പഞ്ചായത്ത് : എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved