23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
644 views 0 sec 0 Comment

അങ്കമാലി സ്വദേശികളായ അച്ഛനും മകനും അയർലണ്ടിൽ കൗൺസിലർമാർ

admin - June 10, 2024

ഡബ്ലിന്‍: അയർലണ്ടിൽ വെള്ളിയാഴ്ച നടന്ന കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മലയാളികളായ അച്ഛനും മകനും ത്രസിപ്പിക്കുന്ന വിജയം. താല സൗത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച ബേബി പെരേപാടനെയും, താല സെൻട്രലിൽ നിന്ന് മത്സരിച്ച മകൻ ഡോ. ബ്രിട്ടോ പെരേപാടനെയും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ജനങ്ങൾ തെരഞ്ഞെടുത്തത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ തെരഞ്ഞടുപ്പുകളിൽ ജയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് പിതാവും മകനും ഒരുപോലെ ഒരു ഇലക്ഷനിൽ മത്സരിച്ച് ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്. അയർലണ്ടിലെ മുഴുവൻ മലയാളികൾക്കും അഭിമാനാർഹമായ നേട്ടമാണ് ഇവർ കൈവരിച്ചത്.

ബേബി പെരേപാടൻ നിലവിലെ താല സൗത്ത് കൗൺസിലർ ആണ്. ഇത് രണ്ടാം തവണയാണ് തുടർച്ചയായി അതേ മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. രാഷ്ട്രീയത്തിൽ പുതുമുഖവും  താല ഗവണ്‍മെൻര് ഹോസ്പിറ്റലിൽ ഡോക്ടറും, നല്ലൊരു ഗായകനും ആയ മകൻ ബ്രിട്ടോയുടെ വിജയവും ജനങ്ങൾ നൽകിയ വലിയ അംഗീകാരമാണ്. 25 വയസ്സുപോലും തികയാത്ത ഈ യുവാവിനെ താല സെൻട്രലിലെ ജനങ്ങൾ തെരെഞ്ഞെടുത്തത് ബ്രിട്ടോയുടെ കഴിവിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്.  ഇവർ രണ്ടുപേരും ഭരണകക്ഷിയായ ഫിനഗേല്‍ പാർട്ടിയുടെ സ്ഥാനാർത്ഥികളായാണ് ജനവിധി തേടിയത്.

താല സൗത്തിൽ നിന്നും ആകെ തെരഞ്ഞെടുക്കപെടുന്ന അഞ്ചുകൗൺസിലർമാരിൽ രണ്ടാമനായി ബേബി പെരേപാടൻ വിജയകൊടി നാട്ടിയപ്പോൾ, താല സെൻട്രലിൽ നിന്നും ആകെ തെരഞ്ഞെടുക്കപെടുന്ന ആറ് പേരിൽ  മൂന്നാമൻ ആയാണ് മകൻ ബ്രിട്ടോ വെന്നികൊടി പാറിച്ചു വിജയ പീഠത്തിലേക്ക് കയറിയത്. ആദ്യ റൗണ്ട് വോട്ട് എണ്ണി തീർന്നപ്പോൾ തന്നെ ഇവർ രണ്ടുപേരും വ്യക്തമായ ഭൂരിപക്ഷത്തോടെ മുൻപിൽ എത്തിയിരുന്നു.

ഒരു ഡസനോളം മലയാളികൾ ഉൾപ്പെടെ ധാരാളം കുടിയേറ്റക്കാർ മാറ്റുരച്ച ഈ തവണത്തെ കൗണ്ടി കൗൺസിൽ ഇലക്ഷനിൽ കുടിയേറ്റക്കാർക്കെതിരെയുള്ള വികാരങ്ങളും സോഷ്യൽ മീഡിയയിലൂടെ ഉള്ള ആക്രമണങ്ങളും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ്  ഈ പിതാവും മകനും താലായിൽ വിജയിച്ചത്. ഇവരുടെ അഭിമാനാർഹമായ നേട്ടത്തിൽ ഫിനഗേല്‍ പാർട്ടി ലീഡറും അയർലണ്ട് പ്രധാനമന്ത്രിയുമായ സൈമൺ ഹാരിസ് നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.

അങ്കമാലി, പുളിയനം സ്വദേശിയായ ബേബി പെരേപ്പാടൻ ഇരുപതു വർഷത്തിലധികമായി താലായിൽ താമസിക്കുന്നു.ഭാര്യ പീമൗണ്ട് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് നേഴ്സ് പ്രാക്റ്റീഷനർ ആയി ജോലി ചെയ്യുന്നു.  മകൾ ബ്രോണ ട്രിനിറ്റി കോളേജിൽ ഡെന്റൽ മെഡിസിൻ വിദ്യാർത്ഥിയാണ്.

PREVIOUS

പന്തീരങ്കാവ് പീഡന കേസ്; താൻ പറഞ്ഞതെല്ലാം കള്ളമെന്ന് യുവതി, പരാതിയിൽ നിന്നും പിന്മാറി

NEXT

സുരേഷ് ഗോപിക്ക് മൂന്ന് വകുപ്പുകളുടെ ചുമതല
Related Post
April 13, 2024
ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനാപകടം; 2 മരണം, 15 പേർക്ക് പരുക്ക്
December 19, 2024
കര്‍ണാടക ചിക്കമംഗളൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കൊല്ലപ്പെട്ടു
January 13, 2024
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഘം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ
October 13, 2023
വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണം: ഗ്രീഷ്മയുടെ ഹർജി തള്ളി സുപ്രീം കോടതി
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved