
കൊച്ചി : കഴിഞ്ഞ അധ്യയന വർഷത്തിൽ എറണാകുളം -അങ്കമാലി അതിരൂപതയിൽ സന്മാർഗബോധന പരീക്ഷകളിലെയും പ്രവർത്തനങ്ങളിലെയും മികവിനുള്ള ഒന്നാം സ്ഥാനം മഞ്ഞപ്ര സെന്റ് മേരീസ് യു പി സ്കൂളിന്. യു പി വിഭാഗത്തിലാണ് ബെസ്റ്റ് സ്കൂൾ പുരസ്‌കാരം സ്കൂളിന് ലഭിച്ചത്. കെസിബിസി നടത്തിയ സന്മാർഗബോധന പരീക്ഷയിൽ സെന്റ് മേരീസ് യു പി സ്കൂളിലെ അതുല്യ രാജേന്ദ്രൻ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി.
കലൂർ റിന്യൂവൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ ബെസ്റ്റ് സ്കൂൾ പുരസ്‌കാരം, ജസ്റ്റീസ് മേരി ജോസഫിൽ നിന്ന്, പ്രാധാനധ്യാപിക ബിന്ദു വർക്കി, അധ്യാപകരായ സിസ്റ്റർ അഖില, ഡോ. ടി. എൽ. ഫിലോമിന, ഡോ. ഷീജ മത്തായി, സ്മിത ജോസ്, സാലിയാ ആന്റു, വിദ്യാർഥി പ്രതിനിധികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.