06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,747 views 1 sec 0 Comment

കാലടിയിലെ ഗതാഗതകുരുക്ക്; കാലടി മുതൽ മറ്റൂർ വരെ മീഡിയൻ. അനധികൃത പാർക്കിങ്ങിന് പിഴ

admin - May 24, 2024

കാലടി: കാലടിയിലേയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്നങ്ങൾ നേരിൽ കണ്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങൾ സന്ദർശിച്ചശേഷം കാലടിയിൽ നടന്ന യോഗത്തിൽ പഞ്ചായത്തിൽ നിന്നും, വിവിധ മേഖലകളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ പരിഗണിക്കുകയും താഴെ പറയുന്ന പരിഹാര നിർദേശങ്ങൾ മന്ത്രി നൽകുകയും ചെയ്തു.

പ്രധാന നിർദേശങ്ങൾ

  •  സിയാലിന്റെ സഹായത്തോടെ മറ്റൂർ ജംഗ്ഷനിൽ റൗണ്ട് എബൗട്ട്‌ ഉടനടി സ്ഥാപിക്കും.
  • ചെമ്പിച്ചേരി റോഡിൽ നിന്നും കനാൽ സ്ലാബ് ഇട്ട് നികത്തി മറ്റൂർ മുതൽ വൺ വേ സംവിധാനം അടിയന്തിരമായി നടപ്പാക്കും.
  • കാലടി മുതൽ മറ്റൂർ വരെ മീഡിയൻ സ്ഥാപിച്ച് ഒറ്റവരി ഗതാഗതം നടപ്പാക്കും.
  • കാലടി മുതൽ മറ്റൂർ ജംഗ്ഷൻ വരെ 5 ട്രാഫിക് പോലീസിനെ ഉടനെ നിയോഗിക്കും
  • നിലവിലുള്ള സിഗ്നൽ സംവിധാനം കൃത്യമായ പഠനശേഷം അപാകതകൾ പരിഹരിച്ച് ഉടനെ പുനരാരംഭിക്കും .
  • കാലടി പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള കുഴികൾ ഉടനെ ടാർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.
  • കാലടി യൂണിവേഴ്സിറ്റി റോഡിലൂടെയുള്ള വൺ വേ സംവിധാനം കർശനമായി നടപ്പാക്കും.
  • അനധികൃത പാർക്കിങ്ങിന് പിഴ ഈടാക്കും.
  • താന്നിപ്പുഴ പാലത്തിനു സമീപമുള്ള ലോറി പാർക്കിംഗ് നിരോധിക്കും.
  • വല്ലം കടവ് പാലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ദിശാ ബോർഡുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കും.
  • മലയാറ്റൂർ, കോതമംഗലം, മൂന്നാർ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ മറ്റൂർ-കൈപ്പട്ടൂർ-മേക്കാലടി വഴി തിരിച്ച് വിടുന്നതിനുള്ള ദിശാബോർഡുകൾ സ്ഥാപിക്കും.
  • മേൽ തീരുമാനങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച അവലോകന യോഗം ഒരു മാസത്തിനുശേഷം മന്ത്രി നേരിൽ വന്ന് നടത്തും.

കാലടി ടൗൺ റെസിഡന്റ്‌സ് അസോസിയേഷൻ നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രി നേരിട്ടെത്തി ഗതാഗത പ്രശ്നങ്ങൾ നേരിൽ നിരീക്ഷിച്ചതും പരിഹാര നിർദേശങ്ങൾ നൽകിയതും. മന്ത്രിയുടെ നിർദേശ പ്രകാരം ഈ മാസം ആദ്യം വിവിധ സംഘടനകളുടെ യോഗം വിളിച്ചു ചേർത്ത് പ്രായോഗിക നിർദേശങ്ങൾ സ്വീകരിച്ചിരുന്നു.

യോഗത്തിൽ മന്ത്രിക്ക് പുറമേ എം. എൽ. എ. മാരായ റോജി എം. ജോൺ, അൻവർ സാദത്ത്, കാലടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈജൻ തോട്ടപ്പിള്ളി,കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു,അഡിഷണൽ ട്രാൻസ്‌പോർട് കമ്മിഷണർ പ്രമോജ് ശങ്കർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യ തങ്കച്ചൻ,  ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാർ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ, കാലടി പള്ളി വികാരി ഫാ. മാത്യു കിലുക്കൻ, ടൗൺ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. വി. ടോളിൻ, പെരുമ്പാവൂർ എ. എസ്. പി., മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, പി. ഡബ്ല്യൂ. ഡി. ഉദ്യോഗസ്ഥർ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

PREVIOUS

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പി‍ടിയിൽ

NEXT

കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യാത്ര; ഒരാൾ പിടിയിൽ
Related Post
August 7, 2024
നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നു; 4 ചൈനീസ് പൗരന്മാര്‍ക്കും പൈലറ്റിനും ദാരുണാന്ത്യം
February 26, 2024
ലോഡ്ജിലേക്ക് വിളിച്ച് വരുത്തി യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് പിടിയിൽ
September 25, 2023
‘കാവലിന്’ മുന്തിയ ഇനം നായ്‌ക്കൾ; വാടക വീട്ടിൽ ലഹരിവിൽപനയും അനാശാസ്യ പ്രവർത്തനവും; 3 പേർ പിടിയിൽ
September 23, 2024
അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ; ശ്രീക്കുട്ടിയുടെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved