07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
472 views 0 sec 0 Comment

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന പ്രതികൾ അറസ്റ്റിൽ

admin - May 4, 2024

ആലുവ: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസ്സിൽ 2 പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (28), നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ നിസാർ (26) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ (മയൂഖം) രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂരുള്ള ലോഡ്ജിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്.

പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും 47 പവനോളം സ്വർണ്ണാഭരണം പോലീസ് കണ്ടെടുത്തു. സ്കൂട്ടറിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രണ്ടംഗ സംഘം മോഷണത്തിന് കയറിയത്. മുൻവശത്തെ വാതിൽ പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അവിടെയുണ്ടായിരുന്ന ഗോവണി ഉപയോഗിച്ച് രണ്ടാം നിലയിൽ കയറി വാതിൽ തുറന്ന് അലമാരിയിൽ സൂക്ഷിച്ച സ്വർണ്ണം കവർന്ന് കടന്നുകളയുകയായിരുന്നു. അന്ന് രാത്രി തന്നെ മറ്റൊരു വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കൊടുങ്ങല്ലൂരിലുള്ള ലോഡ്ജിൽ ഉണ്ടെന്ന് അറിഞ്ഞത്. പോലീസ് ലോഡ്ജ് വളഞ്ഞ് പിടികൂടുകയായിരുന്നു. മോഷണത്തിനായി എത്തിച്ചേർന്ന സ്കൂട്ടറും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കറുത്ത മാസ്ക് ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളും പോലീസ് കണ്ടെടുത്തു.

ബൈജുവിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 16 കേസ്സുകളുണ്ട്. റൂറൽ ജില്ലയിൽ മാത്രം 10 കേസ്സുകൾ നിലവിൽ ഉണ്ട്. നിസാറിനെതിരെ 4 കേസുകളുണ്ട്. പ്രതികൾക്കെതിരെ കൂടുതൽ കേസ്സുകൾ ഉണ്ടോ എന്ന് അന്വേഷിച്ചുവരുന്നു. അന്വേഷണ സംഘത്തിൽ ഡി.വൈ എസ്.പി വി. എ നിഷാദ് മോൻ, ഇൻസ്പെക്ടർ അബ്ബാസ് അലി.എം, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീദേവി കെ.എസ്, രാജേഷ് കെ.കെ, ജി.ശശിധരൻ (രാമമംഗലം), അസി.സബ്ബ് ഇൻസ്പെക്ടർമാരായ ബിജു ജോൺ, സുരേഷ് കുമാർ.കെ.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബി. ചന്ദ്രബോസ്, അഖിൽ.പി.ആർ, കെ.ജി.ജോസഫ് (നോർത്ത് പറവൂർ) തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

പ്രതികളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിക്കാതിരുന്നിട്ടുകൂടി 5 ദിവസത്തിനുള്ളിൽ 45 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഘത്തെ പിടികൂടാൻ കഴിഞ്ഞത് പോലീസിൻ്റെ അന്വേഷണമികവാണ്. പ്രതികളുമായി പോലീസ് കൊടുങ്ങല്ലൂരിൽ തെളിവെടുപ്പ് നടത്തി . ഫിങ്കർപ്രിൻ്റ ഫോറൻസിക്, സൈബർ സെൽ, ഡോഗ് സ്ക്വാഡ് തുടങ്ങിയവരും അന്വേഷണത്തിൻ്റെ ഭാഗമായിരുന്നു.

PREVIOUS

മഞ്ഞിക്കാട് പാറമട സ്ഫോടനം: നഷ്ടപരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ

NEXT

കിടപ്പു രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെ അറസ്റ്റ് ചെയ്തു
Related Post
April 3, 2024
അങ്കമാലി അർബൻ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; അക്കൗണ്ടൻറ് പിടിയിൽ
October 17, 2023
പെരുമ്പാവൂരിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
November 8, 2023
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച 53 കാരന് 26 വർഷം കഠിന തടവും, പിഴയും
August 19, 2023
96 കടൽ കുതിരകള്‍; ചെന്നൈ സ്വദേശി പിടിയിൽ
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved