21

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
379 views 2 sec 0 Comment

യാത്രയ്ക്കൊരുങ്ങി നവകേരള ബസ്; അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കും

admin - April 20, 2024

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ് സർവീസിനൊരുങ്ങുന്നു. തുടക്കത്തിൽ തിരുവനന്തപുരം – കണ്ണൂർ (കോഴിക്കോട് വഴി), തിരുവനന്തപുരം – ബംഗളുരു, കോഴിക്കോട്-ബംഗളുരു സർവീസുകളാണ് പരിഗണിക്കുന്നത്.

ബംഗളൂരുവിലെ കമ്പനിയിൽ മാറ്റങ്ങൾ വരുത്തി തിരിച്ചെത്തിച്ച ബസ് പാപ്പനംകോട് കെഎസ്ആർടിസിയുടെ സെൻട്രൽ വർക്സിൽ ഒരു മാസമായി പിടിച്ചിട്ടിരിക്കുകയായിരുന്നു. ബസ് രൂപമാറ്റം വരുത്തിയ ശേഷം കെഎസ്ആർടിസിയുടെ വിനോദ സഞ്ചാരപദ്ധതികൾക്കായി ഉപയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സർക്കാർ തീരുമാനം നീണ്ടതാണ് സർവീസ് വൈകാൻ കാരണമായത്. ആളെ കയറ്റി സർവീസ് നടത്താനുള്ള സ്റ്റേജ് ക്യാരേജ് ലൈസൻസിനായി ഗതാഗതവകുപ്പിന് അപേക്ഷ നൽകിയെങ്കിലും ഇന്നലെയാണ് തീരുമാനമായത്.

നവകേരള സദസിനായി മന്ത്രിസഭയ്ക്ക് സഞ്ചരിക്കാൻ 1.15 കോടിരൂപയ്ക്കാണ് ബസ് നിർമിച്ചത്. ബംഗളൂരുവിലെ പ്രകാശ് (എസ്.എം.കണ്ണപ്പ ഓട്ടോമൊബൈൽ പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിയിലായിരുന്നു ബസ് ബോഡി നിർമിച്ചത്. നവകേരള യാത്രയ്ക്ക് ശേഷം, ബസിനുള്ളിലെ സൗകര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ബംഗളൂരുവിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന സീറ്റുകൾ മാറ്റി പുഷ്ബാക്ക് സീറ്റാക്കി. ടോയ്‌ലറ്റ് സൗകര്യവും ലിഫ്റ്റ് സംവിധാനവും നിലനിർത്തി. ടിവിയും മ്യൂസിക് സിസ്റ്റവുമുണ്ട്. ചെറിയ അടുക്കള സംവിധാനവും എസി ബസിലുണ്ട്. ലഗേജ് വയ്ക്കാനായി സ്ഥലസൗകര്യം ഏർപ്പെടുത്തി. ബസിന്‍റെ നിറവും പുറത്തെ ഗ്രാഫിക്സും മാറ്റിയിട്ടില്ല. മൂന്നു മാസം നവീകരണത്തിനായി ബസ് ബംഗളൂരുവിലുണ്ടായിരുന്നു.

 

 

PREVIOUS

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെലോ അലർട്ട്

NEXT

വാഹനാപകടത്തിൽ യുവാവ് മരിച്ചു
Related Post
July 14, 2025
കഞ്ചാവുമായി യുവാവ് കാലടി പോലീസിന്റെ പിടിയിൽ
June 16, 2024
വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി
December 21, 2023
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം; ഒരുക്കങ്ങൾ പൂർത്തിയായി
April 6, 2024
ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പത്ത് പേർ അറസ്റ്റിൽ
Comments are closed.
4,000 കിലോമീറ്റർ റോഡ് യാത്ര; നക്സൽ മേഖലയിൽ നിന്ന് 13കാരിയെ കേരള പോലീസ് കണ്ടെത്തി
August 20, 2026
കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം ചെയ്തു
August 20, 2026
കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് 13കാരി
August 18, 2026
പ്രോസ്റ്റേറ്റ് വീക്കം: ചികിത്സയെ ഭയക്കേണ്ട, മണിക്കൂറുകൾക്കുള്ളിൽ പരിഹാരത്തിന് റിസം വാട്ടർ വേപ്പർ തെറാപ്പി
August 17, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

4,000 കിലോമീറ്റർ റോഡ് യാത്ര; നക്സൽ മേഖലയിൽ നിന്ന് 13കാരിയെ കേരള പോലീസ് കണ്ടെത്തി
News Vision
News Vision
കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ നോട്ടീസ്
News Vision
കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്
News Vision
പ്രോസ്റ്റേറ്റ് വീക്കം: ചികിത്സയെ ഭയക്കേണ്ട, മണിക്കൂറുകൾക്കുള്ളിൽ പരിഹാരത്തിന്

Recent Posts

  • 4,000 കിലോമീറ്റർ റോഡ് യാത്ര; നക്സൽ മേഖലയിൽ നിന്ന് 13കാരിയെ കേരള പോലീസ് കണ്ടെത്തി
  • കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം ചെയ്തു
  • കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് 13കാരി
  • പ്രോസ്റ്റേറ്റ് വീക്കം: ചികിത്സയെ ഭയക്കേണ്ട, മണിക്കൂറുകൾക്കുള്ളിൽ പരിഹാരത്തിന് റിസം വാട്ടർ വേപ്പർ തെറാപ്പി
  • കാലടി സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി വിസി
© Copyright 2025 - Newsvision. All Rights Reserved