23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
362 views 1 sec 0 Comment

മോദിയുടെ മൂന്നാം വിജയത്തിനായി കൈവിരൽ മുറിച്ച് കാളീദേവിക്ക് ബലി നൽകി യുവാവ്

admin - April 10, 2024

ബെം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്താൻ കൈവിരൽ കാളിദേവിക്ക് ബലി നൽകി യുവാവ്. കർണാടകയിലെ കാർവാറിലാണ് സംഭവം. നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായ അരുൺ വർനേക്കർ എന്ന യുവാവാണ് തൻ്റെ ഇടതുകൈയിലെ ചൂണ്ടുവിരൽ വെട്ടി കാളി ദേവിക്ക് ബലിയർപ്പിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. കാർവാർ സോനാർവാഡ പ്രദേശത്താണ് സംഭവമുണ്ടായതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇയാൾ സ്വന്തം വീട്ടിൽ പ്രധാനമന്ത്രി മോദിക്കായി ക്ഷേത്രം പോലും നിർമ്മിക്കുകയും പതിവായി പൂജ നടത്താറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വിരൽ മുറിച്ചതിന് ശേഷം, തൻ്റെ വീടിൻ്റെ ചുമരുകളിൽ രക്തം കൊണ്ട് ‘മാ കാളി മാതാ, മോദി ബാബ കാ രക്ഷ കരോ’ എന്നെഴുതുകയും ചെയ്തു. മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നും ഇയാൾ ചുവരിൽ എഴുതി. കേന്ദ്രത്തിൽ പ്രധാനമന്ത്രി മോദി അധികാരത്തിൽ വന്നതിന് ശേഷം മാത്രമാണ് ചൈനയും പാകിസ്ഥാനും മൂലമുള്ള പ്രശ്‌നങ്ങൾ അവസാനിച്ചതെന്നും അരുൺ വർനേക്കർ മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദവും സൈനികരുടെ മരണത്തിൻ്റെയും വാർത്തകൾ കശ്മീരിൽ നിന്ന് നേരത്തെ പുറത്തുവന്നിരുന്നു.

എന്നാൽ ഇപ്പോൾ പ്രദേശം സമാധാനപരമാണ്. രാജ്യത്തിൻ്റെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തണമെന്നും ഇയാൾ പറയുന്നു. അരുൺ നേരത്തെ മുംബൈ സിനിമാ മേഖലയിൽ പ്രവർത്തിച്ചിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ, വിരൽ മുറിച്ച് ബലി നൽകാൻ ശ്രമിച്ചെങ്കിലും ചില കാരണങ്ങളാൽ അതിന് കഴിഞ്ഞില്ല.

PREVIOUS

സാങ്കേതിക സർവകലാശാല വിസി നിയമനം: ഗവർണറെ അവഗണിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ

NEXT

ഗുണ്ടാ നേതാവിനെ വെട്ടികൊന്ന സംഭവം; രണ്ടു പേര്‍ അറസ്റ്റിൽ
Related Post
July 13, 2024
ഓൺലൈൻ ഗെയിമിൽ തോൽവി; പതിനാലുകാരൻ ജീവനൊടുക്കി
March 11, 2026
10,800 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
August 28, 2024
അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; സെപ്റ്റംബർ ഒന്നിന് 2 സർവീസുകൾ പൂർണമായും 4 സർവീസുകൾ ഭാഗികമായും റദ്ദാക്കി
November 3, 2023
യൂട്യൂബറെ ഹണി ട്രാപ്പില്‍പ്പെടുത്തി കാർ എഴുതി വാങ്ങി; രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved