06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
360 views 0 sec 0 Comment

മൂന്നു രൂപയെ ചൊല്ലി തർക്കം; സ്വകാര്യ ബസില്‍നിന്നും വയോധികനെ ചവിട്ടി താഴെയിട്ടു

admin - April 3, 2024

തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂര്‍ പുത്തന്‍തോട് വച്ച് സ്വകാര്യ ബസില്‍നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി. തൃശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്ത എന്ന ബസില്‍ വച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കരുവന്നൂര്‍ എട്ടുമന സ്വദേശിയായ പവിത്രന്‍ എന്ന (68) വയോധികനാണ് പരിക്കേറ്റത്. ബസിലെ യാത്രാ നിരക്ക് ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് യാത്രികരും നാട്ടുകാരും പറയുന്നു.

വെറും മൂന്നു രൂപയെ ചൊല്ലുള്ള തർക്കമാണ് സംഭവത്തിന് കാരണം. യാത്രക്കാരന്റെ പ്രായം പോലും നോക്കാതെയാണ് കണ്ടക്ടർ അതിക്രൂരമായി പെരുമാറിയത്. പുത്തന്‍തോട് ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടറായ ചേര്‍പ്പ് ഊരകം സ്വദേശി രതീഷ് ചവിട്ടുകയായിരുന്നു. തുടര്‍ന്ന് പവിത്രന്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നുവെന്നും തുടര്‍ന്നും ഇയാളെ മര്‍ദിച്ചതായും യാത്രക്കാർ പറയുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാര്‍ ബസ് തടഞ്ഞിടുകയും പവിത്രനെ അടുത്തുള്ള മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമായതിനാല്‍ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബസ് ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

PREVIOUS

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജവാർത്ത; യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെ കേസ്

NEXT

വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് കൃഷി; റേഞ്ചർക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്പെന്‍ഷൻ
Related Post
September 15, 2024
ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു
September 14, 2024
കുലുക്കി സർബത്തിൻ്റെ മറവിൽ ചാരായം വിൽപ്പന; 2 പേർ അറസ്റ്റിൽ
July 31, 2024
കണ്ണീരിൽ കുതിർന്ന്‌ വയനാട്
October 4, 2023
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സയ്ക്ക് പരോൾ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved