മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ മണ്ഡലത്തിലെ വോട്ടർമാർക്ക് വെറൈറ്റി തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി ഒരു സ്ഥാനാർത്ഥി. തെരഞ്ഞെടുക്കപ്പെട്ടാൽ എം.പി ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ട വോട്ടർമാർക്ക് മുന്തിയ ഇനം വിദേശ മദ്യവും ബിയറും സൗജന്യ നിരക്കിൽ നൽകുമെന്നാണ് പ്രഖ്യാപനം. മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ മൽസരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വനിതാ റാവുത്താണ് വ്യത്യസ്ത പ്രഖ്യാപനവുമായി എത്തിയത്.
മണ്ഡലത്തിലെ എല്ലാ ഗ്രാമത്തിലും ബാറുകളും ബിയർ പാർലറുകളും തുറക്കും. അധ്വാനിക്കുന്ന പാവപ്പെട്ടവർ ഗുണനിലവാരം കുറഞ്ഞ മദ്യം കഴിക്കുന്ന പതിവ് മാറ്റുകയാണ് ലക്ഷ്യം. 18 വയസിന് മുകളിലുള്ളവർക്ക് ലൈസൻസ് ഉറപ്പാക്കിയാകും മദ്യവിതരണം. അഖില ഭാരതീയ മാനവതാ പാർട്ടിയുടെ നേതാവായ വനിതാ റാവുത്തര്‍ 2019ൽ നാഗ്പുരിൽ മൽസരിച്ചപ്പോളും തെരഞ്ഞെടുപ്പ് വാഗ്ദനങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.