06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
427 views 0 sec 0 Comment

മുളകുപൊടി കണ്ണിലെറിഞ്ഞ് ഉപദ്രവിച്ച് വൃദ്ധയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ

admin - March 31, 2024

വടക്കേക്കര: മുളകുപൊടി കണ്ണിലെറിഞ്ഞ് ഉപദ്രവിച്ച് വൃദ്ധയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ.ചേന്ദമംഗലം കിഴക്കുംപുറം കൊറ്റട്ടാൽ ഭാഗത്ത് മാതിരപള്ളി വീട്ടിൽ ഷാജഹാൻ (28) നെയാണ് വടക്കേക്കര പോലീസ്‌ അറസ്റ്റ് ചെയ്തത്. ചേന്ദമംഗലം കിഴക്കുംപുറം ഭാഗത്ത് കോറ്റട്ടാൽ ക്ഷേത്രത്തിന് വടക്കുവശത്തുമുള്ള കോൺക്രീറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്നു 80 വയസ്സുള്ള സുദദ്ര എന്ന വൃദ്ധയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ച് കഴുത്തിൽ ധരിച്ചിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

പ്രതിയുടെ വീടിനു മുന്നിലുള്ള കോൺക്രീറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധയുടെ പുറകിലൂടെ ചെന്ന് പ്രതി തൻ്റെ സ്വന്തം വീടിനു മുന്നിൽ വച്ച് കയ്യിൽ കരുതിയിരുന്ന മുളക് പൊടി വൃദ്ധയുടെ കണ്ണിൽ എറിഞ്ഞ് കഴുത്തിൽ കിടന്ന മാല അപഹരിച്ചു. എന്നാൽ സ്വർണ മാലയാണ് എന്ന് കരുതി കവർച്ച നടത്തിയത് മുക്കുപണ്ടം ആണെന്ന് അറിഞ്ഞിരുന്നില്ല. കവർച്ചാ ശ്രമത്തിനിടയിൽ പരിക്കു പറ്റിയ വൃദ്ധ പ്രതിയുടെ വീട്ടിൽ വിശ്രമിക്കവെ കവർച്ച നടത്തിയ ആളെ പോലിസും നാട്ടുകാരും തിരക്കി നടക്കുന്നതിൽ ഷാജഹാനും സജീവമായി ഇടപെട്ടിരുന്നു. ഷർട്ട് ഇടാതെ മുണ്ടു മാത്രം ധരിച്ച ആളാണ് മാല പൊട്ടിച്ചെടുത്തത് എന്ന് വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടു പിടിക്കാനായത്. വൃദ്ധയുടെ കഴുത്തിൽ നിന്നും ഷാജഹാൻ പൊട്ടിച്ചെടുത്ത മാല സ്വന്തം വീടിന് പുറകിൽ ഒരു ബക്കറ്റിൽ സൂക്ഷിച്ചിരുന്ന തവിടിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നത് പോലീസ് കണ്ടെടുത്തു.

മുനമ്പം ഡി.വൈ.എസ്.പി എൻ.എസ് സലീഷിൻ്റെ നിർദ്ദേശപ്രകാരം വടക്കേക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ആർ. ബിജു, എസ് ഐ വി.എം റസാഖ് ,ഏ.എസ്.ഐ ടി കെ സുധി,സീനിയർ സി പി ഒ മാരായ എം.എസ് മിറാഷ് , ലിജോ ഫിലിപ്പ്, ശ്രീരാഗ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

PREVIOUS

ജീവൻ രക്ഷക്കുള്ള ആശയത്തിനു പേറ്റന്റ് നേടി വിദ്യാർഥികൾ

NEXT

പുലർച്ചെ വീട്ടുമുറ്റത്ത് കാട്ടാന ആക്രമണം; ഗൃഹനാഥന്‌ ദാരുണാന്ത്യം
Related Post
September 27, 2025
കാലടി പാലം: ബിഎംബിസി ടാറിംഗിന് 1.13 കോടി അനുവദിച്ചു
January 17, 2026
കാലടി പുത്തന്‍കാവ് മകരച്ചൊവ്വ ഉത്‌സവത്തിന് കൊടിയേറി
October 4, 2023
മലയാറ്റൂർ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു
March 17, 2025
കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved