06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
390 views 1 sec 0 Comment

ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തുന്നവർ കരുതിയിരിക്കുക

admin - March 24, 2024

ആലുവ: നിസാരനേട്ടത്തിന് ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തുന്നവർ കരുതിയിരിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് വലിയ നടപടികളാണ്. മുന്നറിയിപ്പ് നൽകുന്നത് എറണാകുളം റൂറൽ ജില്ലാ പോലീസ്. ഇത്തരത്തിൽ വിൽപ്പന നടത്തിയ നിരവധി അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം റൂറൽ സൈബർ പോലീസ് പിടികൂടിയ ഒൺലൈൻ തട്ടിപ്പു കേസിലെ പ്രതികൾ ഇത്തരത്തിൽ അക്കൗണ്ട് വിൽപ്പന നടത്തിയവരാണ്. ഇവരിൽ നിന്നും അക്കൗണ്ടുകൾ വാങ്ങിയവർ നിരവധി ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. അതിൽ വലിയൊരു പങ്കും തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട ഇടപാടുകളുമാണ്. അതുണ്ട് തന്നെ അക്കൗണ്ട് വിറ്റവർ ഇപ്പോൾ ജയിലിലുമാണ്.

ഇത്തരത്തിൽ കൂടുതലും അക്കൗണ്ട് വിൽക്കുന്നത് കോളേജ് വിദ്യാർത്ഥികളും യുവാക്കളും ആണ്. സൈബർ തട്ടിപ്പ് കേസുകളിൽ മിക്കവാറും ആദ്യം പിടിയിലാകുന്നത് അക്കൗണ്ടിന്റെ ഉടമകളാണ്. സുഹൃത്തിന് കുറച്ച് പണം വരാനുണ്ടായിരുന്നെന്നും അതിനായി അക്കൗണ്ട് എടുത്തു നൽകിയെന്നുമാണ് പിടിയിലായവർ പറയുന്നത്. പലപ്പോഴും ഈ ‘സുഹൃത്ത് ‘ അജ്ഞാതനായിരിക്കും. ഇനി ഇവർ പറയുന്ന സുഹൃത്തിനെ പിടികൂടിയാലോ അയാൾ ഒന്നുമറിയില്ലെന്ന് പറഞ്ഞ് കൈമലർത്തും. ഇൻസ്റ്റായിലൂടെയോ, ടെലഗ്രാമിലൂടെയോ പരിചയപ്പെട്ട് സുഹൃത്തുക്കളായ തട്ടിപ്പുസംഘത്തിനും അക്കൗണ്ട് എടുത്ത് നൽകുന്നവരുണ്ട്. അക്കൗണ്ടിൽ വരുന്ന തുകയ്ക്കനുസരിച്ച് മാസം കമ്മീഷനോ, അല്ലെങ്കിൽ പതിനായിരം രൂപ മുതലുള്ള ഒരു തുകയോ ആയിരിക്കും അക്കൗണ്ടിന്റെ ഉടമസ്ഥന് വാഗ്ദാനം ചെയ്യുന്നത്.

അക്കൗണ്ടിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പ് സംഘത്തിനായിരിക്കും. പണം അക്കൗണ്ടിലേക്ക് അയക്കുന്നത് ആരാണെന്നോ, എന്തിനാണെന്നോ, എവിടെ നിന്നാണെന്നോ, ആരാണ് തുക പിൻവലിക്കുന്നതെന്നോ യഥാർത്ഥ ഉടമകൾ അറിയുന്നുണ്ടാവില്ല. അറസ്റ്റിലായിക്കഴിയുമ്പോഴാണ് ഈ ഗുരുതര കുറ്റത്തിന്റെ തീവൃത പലരും മനസിലാക്കുന്നത്. കുറെയധികം ആളുകൾ സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും പേരിൽ അക്കൗണ്ട് എടുപ്പിച്ച് തട്ടിപ്പ് സംഘത്തിന് വിറ്റ് കാശാക്കിയിട്ടുണ്ട്. പാൻ കാർഡ്, ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ പരിചയമില്ലാത്തവർക്ക് കൈമാറരുതെന്ന മുന്നറിയിപ്പും ആളുകൾ അവഗണിക്കുകയാണ്. ഇതുപയോഗിച്ച് തട്ടിപ്പുസംഘം അക്കൗണ്ടെടുക്കുന്ന രീതിയും കണ്ടുവരുന്നു.

“ഇത് കേരളത്തിൽ പുതുതായി വളർന്നു വരുന്ന അപകടരമായ തട്ടിപ്പ് രീതിയാണ്. നേരത്തെ മറ്റു സംസ്ഥാനങ്ങളാലാണ് ഇത്തരം രീതികൾ കണ്ടു വന്നിട്ടുള്ളത്. ഈ തട്ടിപ്പിന്റെ വ്യാപ്തിയും പൊതു സമൂഹം മനസിലാക്കിയില്ല. അതുകൊണ്ടാണ് ഇത്തരം മുന്നറിയിപ്പു നൽകുന്നതെന്ന് ” ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.

PREVIOUS

ഭീഷണി പ്പെടുത്തി കവർച്ച നടത്തിയ കേസിലെ ഒന്നാം പ്രതി പിടിയിൽ

NEXT

അഞ്ചാംഘട്ട സ്ഥാനാർഥിക പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി; വയനാട്ടിൽ കെ. സുരേന്ദ്രൻ
Related Post
January 13, 2024
കാലടി പുത്തന്‍കാവില്‍ മകരച്ചൊവ്വ ഉത്‌സവത്തിന് കൊടിയേറി
June 15, 2024
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേഴ്‌സ് മരിച്ചു
July 4, 2025
അച്ഛനും മകനും മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് സൂചന
March 15, 2024
കാലടിയിൽ ഗ്രാനൈറ്റ് കമ്പനിയിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved