കാലടി: ലോക സാമൂഹ്യ പ്രവർത്തക ദിനത്തിന്റെ ഭാഗമായി കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സാമൂഹ്യ പ്രവർത്തക വിഭാഗം അലുംനി ടോക്ക്, ക്വിസ് മത്‌സരം ഫ്‌ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. കറക്ഷണൽ സെറ്റിങ്ങിൽ സാമൂഹിക പ്രവർത്തനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ തൃശ്ശൂർ ജില്ലാ പ്രൊബേഷൻ ഓഫീസർ ബെൻസൺ ഡേവിസ് ക്ലാസ്സ് നയിച്ചു. പുനരധിവാസം, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലുള്ളവർക്ക് പിന്തുണ നൽകുന്നതിന്റെ പ്രാധാന്യം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ക്ലാസ്സ്. യോഗത്തിന് അധ്യക്ഷത വഹിച്ച സർവകലാശാലയിലെ സാമൂഹിക പ്രവർത്തക വിഭാഗം മേധാവി ഡോ. ജോസ് ആന്റണി ഈ വർഷത്തെ സാമൂഹ്യ പ്രവർത്തക ദിനത്തിന്റെ പ്രമേയമായ ”ബ്യൂൺ വിവർ: ഷെയേർഡ് ഫ്യൂച്ചർ ഫോർ ട്രാൻസ്‌ഫോർമേറ്റീവ് ചേഞ്ച്”എന്നതിനെ സംബന്ധിച്ച് സംസാരിച്ചു. തുടർന്ന് ഭരണഘടനയെ അടിസ്ഥാനമാക്കി ക്വിസ് മത്സരവും, കാലടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഫ്‌ളാഷ്‌മോബും നടന്നു.
Comments are closed.