കാഞ്ഞൂർ: ചെങ്ങൽ ഭഗവതി ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന് കൊടിയേറി. 18 ന് ഉത്സവ ചടങ്ങുകൾക്ക് പുറമെ വൈകീട്ട് 7ന് കൊച്ചി ധരണി സ്ക്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്റെ നൃത്തസന്ധ്യ, 19 ന് വൈകീട്ട് 4:30 ന് പൂരം എഴുന്നുള്ളിപ്പ്, 5 ന് ആൽത്തറ മേളം, 6:30 ന് വിശേഷാൽ ദീപാരാധന, 8 ന് ഡബിൾ തായമ്പകം 9 ന് അന്നദാനം, 9.30 ന് വിളിക്കിനെഴുന്നുള്ളിപ്പ്, മേജർ സെറ്റ് പഞ്ചവാദ്യം. 20 ന് വൈകീട്ട് 7 ന് വോയ്സ് ഓഫ് ചെങ്ങലിന്റെ കരാക്കെ ഗാനമേള, 9 ന് കാഞ്ഞൂർ കലാഗ്രഹം അവതരിപ്പിക്കുന്ന നാടകം ‘ ശക്തൻ തമ്പുരാൻ’. 21ന് വൈകിട്ട് 7 ന് ചെങ്ങൽ പാട്ടു കൂട്ടത്തിന്റെ കരാക്കെ ഗാനമേള 22 ന് വൈകീട്ട് 6.30 ന് വിശേഷാൽ ദീപാരാധന 23 ന് വൈകീട്ട് 7 ന് ചെങ്ങൽ ശ്രീ ദുർഗ്ഗാ മാതൃ സമിതിയുടെ മെഗാ തീരുവാതിര 9ന് കാലടി മാണിക്യം വോയ്സിന്റെ കരാക്കെ ഭക്തി ഗാനമേള 24 ന് കൊടിക്കൽ പഷ്ണി 25 ന് രാവിലെ 9 ന് വലിയ ആറാട്ട്, 10.30 ന് കലശം 11.30 ന് ആറാട്ട് കഞ്ഞി എന്നിവ നടക്കും.