06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
392 views 0 sec 0 Comment

പ്രൊഫ. സ്കറിയ സക്കറിയ സ്മാരക പുരസ്കാരം ഡോ. വിനിൽ പോളിന്

admin - March 11, 2024

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ. സ്കറിയ സക്കറിയയുടെ സ്മരണാർത്ഥം സാംസ്കാരിക പഠന മേഖലയിലെ യുവഗവേഷകരുടെ മികച്ച ഗ്രന്ഥത്തിന് സർവ്വകലാശാല ഏർപ്പെടുത്തിയ പ്രഥമ പ്രൊഫ. സ്കറിയ സക്കറിയ സ്മാരക പുരസ്കാരം ഡോ. വിനിൽ പോൾ രചിച്ച ‘മഞ്ചാടിക്കരിഃ ഒളിച്ചോട്ടത്തിന്റെ വിമോചനദൈവശാസ്ത്രം’ന് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 40 വയസിൽ താഴെയുളളവരുടെ 2021, 2022, 2023 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മലയാള വിഭാഗം മേധാവി പ്രൊഫ. പ്രിയ എസ്., ഇന്ത്യൻ ലാംഗ്വേജ് ഡീൻ പ്രൊഫ. വത്സലൻ വാതുശ്ശേരി, സിൻഡിക്കേറ്റ് അംഗം പ്രൊഫ. കെ. എം. അനിൽ, പ്രൊഫ. ഷംഷാദ് ഹുസൈൻ കെ. ടി, ഡോ. സുനിൽ പി. ഇളയിടം എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്കാരത്തിനർഹമായ ഗ്രന്ഥം തിരഞ്ഞെടുത്തത്.

സംസ്കാര പഠനത്തിന്റെയും ചരിത്രാന്വേഷണത്തിന്റെയും വഴികളെ കൂട്ടിയിണക്കി നൂതനമായ ഉൾക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ഡോ. വിനിൽ പോൾ രചിച്ച ‘മഞ്ചാടിക്കരിഃ ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം’ എന്ന് പുരസ്കാര നിർണ്ണയ സമിതി വിലയിരുത്തി. പ്രൊഫ. സ്കറിയ സക്കറിയയുടെ അനുസ്മരണാർത്ഥം മാർച്ച് 13, 14 തീയതികളിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടന വേദിയിൽ വച്ച് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഡോ. വിനിൽ പോളിന് പുരസ്കാരം സമ്മാനിക്കും.

PREVIOUS

മോഷണക്കേസിലെ പ്രതി കസ്‌റ്റഡിയിൽ

NEXT

വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Related Post
August 1, 2024
കാലടി പഞ്ചായത്ത്; എൽഡിഎഫ് ഉന്നയിച്ച അരോപണം അടിസ്ഥാന രഹിതം; പഞ്ചായത്ത് കമ്മറ്റി നേരത്തെ അറിയിച്ചിരുന്നു
September 9, 2025
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം മാർഗ്ഗി സജീവ് നാരായണ ചാക്യാർക്ക്.
March 12, 2024
പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണ് മരിച്ചു
September 30, 2024
മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി ബൈക്ക് മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ മൂന്നുപേർ പിടിയിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved