96-മത് ഓസ്കർ പുരസ്ക്കാരങ്ങൾ പ്രഖ്യാപന വേദിയിൽ തിളങ്ങി ക്രിസ്റ്റഫർ നോളന്‍റെ ഓപ്പൺഹൈമർ. ഏഴ് പുരസ്ക്കാരങ്ങളാണ് ഓപ്പൺ ഹൈമർ ഇതുവരെ സ്വന്തമാക്കിയത്. മികച്ച സംവിധായകൻ, നടൻ, ചിത്രം, സഹനടൻ, ഒറിജിനൽ സ്‌കോർ, എഡിറ്റർ, ഛായാഗ്രഹണം എന്നീ പുരസ്ക്കാരങ്ങളാണ് ഓപ്പൺഹൈമർ വാരിക്കൂട്ടിയത്.
മികച്ച ചിത്രം, മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ.മികച്ച നടൻ – കിലിയൻ മർഫി, മികച്ച സഹനടൻ – റോബർട്ട് ഡൗണി ജൂനിയർ, മികച്ച ഒറിജിനൽ സ്‌കോർ , മികച്ച എഡിറ്റർ – ജെന്നിഫർ ലേം, മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാൻ ഹെയ്‌ടേമ എന്നീ പുരസ്ക്കാരങ്ങളാണ് ഓപ്പൺ ഹൈമർ സ്വന്തമാക്കിയത്.
മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ദ് ഹോൾഡ് ഓവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡേ വാൻ ജോയ് റാൻഡോൾഫാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. ദി ബോയ് ആൻഡ് ദി ഹൈറൺ ആണ് മികച്ച അനിമേഷൻ ചിത്രം.ഫ്രഞ്ച് ചിത്രമായ അനാടമി ഓഫ് എ ഫാൾ എന്ന ചിത്രം മികച്ച തിരക്കഥയ്‌ക്കുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി.മൂന്ന് പുരസ്കാരങ്ങൾ പുവർ തിംഗ്സ് സ്വന്തമാക്കി. മേക്കപ്പ്, വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ എന്നിവയിലാണ് ചിത്രം പുരസ്കാരം സ്വന്തമാക്കിയത്.