08

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
517 views 0 sec 0 Comment

മൃദംഗ വിദ്വാൻ ആർ.എൽ.വി വേണു കുറുമശ്ശേരിയുടെ ദേഹവിയോഗം കലാലോകത്തിനു തീരാനഷ്ടം

admin - March 10, 2024

കാലടി: മൃദംഗ വിദ്വാൻ ആർ.എൽ.വി. വേണു കുറുമശ്ശേരിയുടെ ദേഹവിയോഗം കലാലോകത്തിനു തീരാനഷ്ടം. ഇന്ന് കാലടി ശ്രീ ശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് പി.ടി.എ യോഗം നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഞെട്ടലോടെ ആ ദുഃഖവാർത്ത ശ്രവിച്ചത്. കഴിഞ്ഞ 40 വർഷമായി നൃത്തപരിപാടികൾക്ക് ഒരു അവിഭാജ്യ ഘടകമായിരുന്നു വേണു. വാദ്യ പരിശീലകനുമായിരുന്നു. നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. കാലടിക്കാർക്ക് സുപരിചിതനായ അദ്ദേഹം അന്തർദ്ദേശീയ നൃത്ത സംഗീതോത്സവത്തിലെ നിറ സാന്നിദ്ധ്യമായിരുന്നു.

ആദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ പ്രോഗ്രാം നർത്തകി സുധാ പീതാംബരന്റെ നൃത്ത പ്രവേശനത്തിന്റെ അൻപതാം വാർഷിക നൃത്തപരിപാടിയായിരുന്നു. കുറുരമ്മയും കൃഷ്ണനുമാണ് അദ്ദേഹം അവസാനം വായിച്ച പ്രത്യേക പ്രോഗ്രാം. പരിപാടി കഴിഞ്ഞപ്പോൾ അദ്ദേഹം പക്ക മേളക്കാരുമൊന്നിച്ചു ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ വലിയ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കുറുപ്പംപടിയിലുള്ള എൻ.പി ബിപിൻ ആ ആഗ്രഹം സാധിച്ചുകൊടുത്തു.

വേണു കുറുമശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പി.ടി.എ യോഗം അവസാനിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി സലിം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പി. വി പീതാംബരൻ വേണുമാഷിന്റെ കലാരംഗത്തെ സേവനങ്ങളെ അനുസ്മരിച്ചു. പി.ടി.എ വർക്കിങ് പ്രസിഡന്റ് എ.എൻ. അനിൽകുമാർ, രക്ഷാധികാരി എൻ. ഗംഗകുമാർ എന്നിവർ സംസാരിച്ചു.

 

PREVIOUS

ആനയിടയുമെന്ന് പേടി വേണ്ട; തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ റോബോട്ടിക്ക് ആന

NEXT

കാഴ്ച്ച പരിമിതരുടെ ക്യാമ്പ് സമാപിച്ചു
Related Post
May 7, 2025
തിരിച്ചടിച്ച് ഇന്ത്യ; ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു
September 12, 2023
എന്താണ് നിപ ? ലക്ഷണങ്ങൾ
November 24, 2023
പതിനഞ്ചാമത് സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന് കാലടിയില്‍ തുടക്കമായി
March 27, 2026
ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved