കാലടി: ആദിശങ്കര എൻജിനീയറിങ്ങ് കോളജിൽ ദേശീയ ടെക്‌നോ കൾചറൽ ഫെസ്റ്റ് ബ്രഹ്മ – 2024 ഈ മാസം 29, മാർച്ച് 1,2 തീയതികളിൽ നടക്കുമെന്ന് പ്രിൻസിപ്പാൾ ഡോ.എം.എസ്.മുരളി അറിയിച്ചു. ഇന്ത്യയിലെ വിവിധ കോളജുകളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന പരിപാടിയിൽ 40 മത്സരയിനങ്ങളിലായി ആറുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. 29ന് പ്രമുഖ കർണ്ണാടക സംഗീതജ്ഞർ നയിക്കുന്ന ത്യാഗരാജ ആരാധനയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരും സംഗീത ആരാധനയിൽ പങ്കെടുക്കും. പ്രശസ്ത വയലിനിസ്റ്റ് ശ്രീറാം കുമാറിനെ ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് ആദരിക്കും. വൈകിട്ട് മൂന്നിന് ‘സീനിയേഴ്‌സ്’ അവതരിപ്പിക്കുന്ന പഞ്ചാരി മേളവും ഉണ്ടായിരിക്കും.
മാർച്ച് ഒന്ന് രണ്ട് തീയതികളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം കൊറിയോ ഈവ് ,കലാ ശാസ്ത്ര സാങ്കേതിക മത്സരങ്ങൾ എന്നിവ നടക്കും. അഞ്ച് വേദികളിലാണ് മത്സരങ്ങൾ.സ്റ്റുഡൻറ്?സ്? യൂനിയൻ ചെയർമാൻ അഭിജിത് എം, ഭാരവാഹികളായ അഞ്ജു എം. കമ്മത്ത് , അലീന മറിയ പോൾ, അജയ് ബിനോ തുടങ്ങിയവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു