06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
543 views 2 sec 0 Comment

നെടുമ്പാശേരി എൽഡിഎഫിന് അട്ടിമറി വിജയം;യുഡിഎഫിന് ഭരണം നഷ്ടമാകും

admin - February 23, 2024

നെടുമ്പാശേരി:നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി വിജയം.എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എൻ.എസ്. അർച്ചന 98 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സ്വാതി ശിവനേയും എൻ.ഡി.എ സ്ഥാനാർത്ഥിയായി നീതു ജയേഷിനേയുമാണ് അർച്ചന തോൽപ്പിച്ചത്.അർച്ചനയുടെ വിജയത്തോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും.

പോൾ ചെയ്ത വോട്ട് – 859
എൽഡിഎഫ് – 395
യുഡിഎഫ് – 297
എൻഡിഎ – 167

പഞ്ചായത്തിലെ 14ാം വാർഡ് അത്താണി കൽപ്പക നഗറിൽ വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ ആകെയുള്ള 1094 വോട്ടർമാരിൽ 859 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 436 സ്ത്രീകളും, 423 പുരുഷൻമാരുമാണ് വോട്ട് ചെയ്തത്. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ്. സ്കൂൾ, തുരുത്തിശ്ശേരി എൻ.എസ്.എസ് ഹാൾ എന്നീ ബൂത്തുകളിലായിരുന്നു വോട്ടെടുപ്പ്.കഴിഞ്ഞ തവണ വാർഡിൽ നിന്ന് കോൺഗ്രസിലെ സന്ധ്യ നാരായണപിള്ളയാണ് 87 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. 19 അംഗങ്ങളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും ഒമ്പത് സീറ്റുകൾ വീതമാണ് ലഭിച്ചത്. മുന്നണി ഭരണം പ്രതിസന്ധിയിലായതോടെ സ്വതന്ത്രനായി വിജയിച്ച കോൺഗ്രസ് വിമതന് പ്രസിഡന്‍റ് സ്ഥാനം നൽകിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്.സന്ധ്യ നാരായണപിള്ളയായിരുന്നു വൈസ് പ്രസിഡൻറ്. അതിനിടെ രണ്ടര വർഷത്തിന് ശേഷം വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതിനിടെ നേതൃത്വവുമായി കലഹിച്ച സന്ധ്യ വൈസ് പ്രസിഡന്റ് സ്ഥാനത്തോടൊപ്പം പഞ്ചായത്തംഗത്വം കൂടി രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അർച്ചന വിജയിച്ചതോടെ യുഡിഎഫി ന് ഭൂരിപക്ഷം നഷ്ടമായി.രണ്ട് മാസം മുൻപ് നറുക്കെടുപ്പിലൂടെ എൽഡിഎഫിലെ ഓമന ഭരതൻ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

PREVIOUS

കൊയിലാണ്ടിയിൽ സി.പി.എം നേതാവിനെ വെട്ടിക്കൊന്ന സംഭവം: ഒരാൾ കസ്റ്റഡിയിൽ

NEXT

ആദിശങ്കരയിൽ ബ്രഹ്മ; 29 മാർച്ച് 1,2 തീയതികളിൽ
Related Post
November 7, 2024
സ്‌കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല
September 20, 2023
കാഴ്ച പരിമിതിയുള്ള ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും ലോട്ടറി മോഷ്ടിച്ചയാൾ പിടിയിൽ
October 30, 2024
പെരിയാറിൽ വീണ പെൺകുട്ടിക്ക് രക്ഷകനായി പിക്കപ്പ് വാൻ ഡ്രൈവർ ജിജോ
March 12, 2024
പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണ് മരിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved