പെരുമ്പാവൂർ : എറണാകുളം ജില്ലയിലെ പെരുമ്പാവൂർ , അങ്കമാലി നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാലടി സമാന്തര പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി കളക്ടർ എൻ എസ് കെ ഉമേഷ് എന്നിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഭൂമി ഏറ്റെടുക്കൽ നടപടികളിലെ കാലതാമസം ഒഴിവാക്കുവാനായി, കാലടി പാലത്തിന് സ്ഥലം വിട്ടു നൽകുന്ന ഉടമകൾക്ക് പരമാവധി നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടു. റോജി എം. ജോൺ എം എൽ എ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിലെ താമസം അടിയന്തരമായി പരിഹരിക്കുമെന്നും, ഒരുമാസത്തിനുശേഷം അന്തിമമായി ഇതുമായി ബന്ധപ്പെട്ട യോഗം ചേർന്ന് നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. കാലടി പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ നടന്നുവരികയാണെന്നും ഭൂമി ഏറ്റെടുത്ത ഉടനെ തന്നെ പ്രദേശത്തെ പൈലിങ് ജോലികൾ ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
യോഗത്തിൽ ലാൻഡ് അക്വിസിഷൻ തഹസിൽദാർ സോണി ബേബി, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സജിന എസ് ജെ, പൊതുപരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റൻസി എൻജിനീയർ എ എ അലിയാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പാലം കരാറെടുത്ത അക്ഷയ ബിൽഡേഴ്സ് പ്രതിനിധികൾ, ഭൂ ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.