23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
530 views 0 sec 0 Comment

വിദ്യാർഥിനി ബസിനടിയിൽപ്പെട്ട സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

admin - January 19, 2024

പെരുമ്പാവൂർ : നാലാം ക്ലാസ് വിദ്യാർഥിനി സ്‌കൂൾ ബസിന് അടിയിൽപ്പെട്ട സംഭവത്തിൽ പ്രതിയായ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. പെരുമ്പാവൂർ മെക്ക സ്‌കൂളിലെ ബസ് ഡ്രൈവർ ഉമ്മറിന്റെ (54) ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ 12-ന് ഒക്കലിലാണ് സംഭവം. വീടിനു മുന്നിൽ സഹോദരിയോടൊപ്പം സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി ബസിനു മുന്നിലൂടെ റോഡിന്റെ മറുഭാഗത്തേക്ക്‌ കടക്കുമ്പോഴാണ് ബസ് അശ്രദ്ധമായി മുന്നോട്ടെടുത്തത്. ബസിന്റെ അടിയിൽ ഇരുവശങ്ങളിലെയും ചക്രങ്ങൾക്ക് നടുവിൽ വീണതിനാൽ കുട്ടി കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുട്ടി വീണതറിയാതെ ബസ് ഓടിച്ചുപോയതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പരിക്കേറ്റ കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയും വാഹനാപകടത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു. ബസിൽ നിന്നിറങ്ങുന്ന കുട്ടികൾ റോഡിന്റെ മറുവശത്തേക്കാണ് പോകേണ്ടതെങ്കിൽ ആയ ബസിൽ നിന്നിറങ്ങി കുട്ടികളെ മറുവശത്തേക്ക്‌ എത്തിച്ച് തിരിച്ചുകയറിയതിനു ശേഷമേ ബസ് മുന്നോട്ടെടുക്കാവൂ എന്നാണ് നിയമം. ബസിൽ ആയ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

ചട്ടം ലംഘിച്ച് അശ്രദ്ധമായി ബസ് ഓടിച്ച് കുട്ടിയെ അപകടത്തിൽപ്പെടുത്തിയതിനാണ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. അതീവ ഗൗരവമുള്ള കുറ്റമായതിനാൽ ലൈസൻസ് റദ്ദാക്കുന്ന കാര്യം പരിശോധിക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ. എസ്. അരവിന്ദൻ പറഞ്ഞു

PREVIOUS

മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ

NEXT

തുറവൂരിൽ ദിവസങ്ങളോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി
Related Post
February 14, 2025
ഷാപ്പിലെത്തി കള്ളുകുടിച്ചു; മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ
August 29, 2024
സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലിൽ, രജിസ്റ്ററിൽ ഇരുവരുടേയും പേരുകൾ; സിദ്ദിഖിനെതിരേ നിർണായക തെളിവുകൾ
November 29, 2023
ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, ഒരാള്‍ക്ക് ഗുരുതരപരിക്ക്
August 9, 2024
വയനാട്ടിൽ ഭൂമിക്കടിയിൽ മുഴക്കവും കുലുക്കവും; പരിഭ്രാന്തരായി ജനം
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved