07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
546 views 4 sec 0 Comment

മുൻ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു

admin - January 14, 2024

പെരുമ്പാവൂർ: ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയും കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗവുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച്.മുസ്തഫ (82) അന്തരിച്ചു.ഒരു മാസമായി ആശുപത്രിയിൽ
ചികിത്സയിലായിരുന്നു. പുലർച്ചെ 5.40 ന് ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു മരണം.

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസ് വഴിയാണ് മുസ്തഫ പൊതുരംഗത്ത് എത്തുന്നത്. 1977-ൽ ആദ്യമായി ആലുവയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978-ൽ കേരളത്തിൽ കോൺഗ്രസ് പിളർന്നപ്പോൾ കെ. കരുണാകരനൊപ്പം (ഐ) ഗ്രൂപ്പിൽ ഉറച്ചു നിന്നു. 1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി ആലുവയിൽ നിന്ന് മത്സരിച്ചെങ്കിലും വിമത കോൺഗ്രസ് (എ) ഗ്രൂപ്പുകാരനായ അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി കെ. മുഹമ്മദാലിയോട് പരാജയപ്പെട്ടു.

1982,1987,1991,2001 വർഷങ്ങളിൽ കുന്നത്ത്നാട്ടിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-1995 ലെ ഒൻപതാം കേരള നിയമസഭയിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 1996-ൽ വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.പി. വർഗീസിനോട് പരാജയപ്പെട്ടു. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മുകാരനായ എം.പി. വർഗീസിനെ തോൽപ്പിച്ച് വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് നിയമസഭാംഗമായി.

ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന നിർവാഹക സമിതിയിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. കെ.പി.സി.സിയുടെ സംസ്ഥാന നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി പ്രവർത്തിക്കുന്ന മുസ്തഫ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന ഗവർണറുടെ വസതിയായ രാജ്ഭവൻ വരെയുള്ള 1572 കിലോമീറ്റർ ദൂരമുള്ള കാൽനട ജാഥയായ കോൺഗ്രസിൻ്റെ രാജ്ഭവൻ മാർച്ചിൻ്റെ ക്യാപ്റ്റനായിരുന്നു,

 

 

PREVIOUS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഘം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ

NEXT

തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ മംഗല്യം പദ്ധതിയിലേക്ക് സാമ്പത്തിക സഹായവുമായി ഫ്രണ്ട്‌സ് ഓഫ് ദുബായ്
Related Post
January 16, 2026
19ഗ്രാം എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിൽ
January 24, 2024
പെൺകുട്ടിയെ ലൈംഗികാതിക്രമം ചെയ്ത അധ്യാപകൻ അറസ്റ്റിൽ
June 5, 2025
കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിച്ചു, ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചു
March 6, 2026
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved