23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
630 views 0 sec 0 Comment

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; ദർശന പുണ്യവുമായി ഭക്തർ

admin - December 30, 2023

കാലടി: നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പ്രധാന വിശേഷ ദിനമായ ശനിയാഴ്ച്ച ആയിരക്കണക്കിന് ഭക്തർ ദർശനം നടത്തി. നടതുറപ്പ് ഉത്സവവും ആയില്യം നാളും ശനിയാഴ്ചയും ഒത്തുചേർന്ന അപൂർവ ദിനത്തിൽ ക്ഷേത്രത്തിൽ വിവിധ പൂജകൾ നടന്നു. ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ നാഗരാജാവിന്റെ നടയിൽ വിശേഷാൽ ആയില്യംപൂജ ഉണ്ടായി. സർപ്പ പ്രീതിക്കായി നൂറും പാലും നൽകി മഞ്ഞൾപൊടി ,കരിക്ക് എന്നിവ കൊണ്ട് അഭിഷേകവും നടത്തി. ക്ഷേത്രം മേൽശാന്തി നടുവം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു പൂജകൾ.

ശ്രീധർമ്മശാസ്താവിന്റെ വിശേഷാൽ ദിനമായ ശനിയാഴ്ച ശാസ്താവിൻ്റെ നടക്കൽ തേങ്ങയുടയ്ക്കുന്നതിനും എള്ളുതിരി കത്തിക്കുന്നതിനുമായി നിരവധി ഭക്തരാണ് എത്തിയത്. ശ്രീപാർവ്വതി ദേവിക്ക് മഞ്ഞൾപ്പൊടി അഭിഷേകം, മഹാദേവന് ധാര എന്നിവയും ഉണ്ടായി. ഞായറാഴ്ച ദിനത്തിലെ പതിവ് തിരക്ക് കണക്കിലെടുത്ത് ഇന്ന് പുലർച്ചെ മൂന്നു മുതൽ നടതുറന്ന് ഭക്തർക്ക് ദർശനം നൽകും. സാധാരണ ക്യൂ വഴിയും വെർച്വൽ ക്യുവഴിയും ദർശനം നടത്താവുന്നതാണ്. ക്യൂവിൽ നിൽക്കുന്ന ഭക്തജനങ്ങൾക്ക് തിളപ്പിച്ചാറ്റിയ വെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യും. രാവിലെ 9 മുതൽ അന്നദാനവും ഉണ്ടാകും.

ആയില്യത്തിന്റെ പുണ്യത്തിൽ പുള്ളുവൻ പാട്ടിൻ്റെ ഈരടികളിൽ ലയിച്ച് തിരുവൈരാണിക്കുളം ക്ഷേത്രം.സർപ്പദോഷ പരിഹാരത്തിനായി നിരവധി ഭക്തരാണ് പുള്ളുവൻ പാട്ട് നടത്തുന്നത്. ക്ഷേത്രദർശനം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന വഴിയിലാണ് പുള്ളുവൻ പാട്ട് നടത്തുന്നതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. പതിനഞ്ചോളം പുള്ളു വരാണ് നാഗപ്രീതിക്കായി സർപ്പം പാട്ട് പാടുവാൻ എത്തിയിട്ടുള്ളത്.പുള്ളുവർക്ക് പരമശിവൻ വീണയും ബ്രഹ്മാവ് കുടവും മഹാവിഷ്ണു കൈമണിയും നൽകിയെന്നാണ് വിശ്വാസം. നാഗങ്ങളുമായി ബന്ധപ്പെട്ട പുരാണങ്ങളിലുള്ള കഥകളാണ് പുള്ളുവൻ പാട്ടുകളിലെ ഇതിവൃത്തം. നടതുറപ്പ് മഹോത്സവം സമാപിക്കുന്നത് വരെ ക്ഷേത്രത്തിൽ പുള്ളുവൻ പാട്ട് ഉണ്ടാകും.

PREVIOUS

യുവതി വിഴുങ്ങിയ ‘പപ്പടക്കോൽ’ ശ്വാസകോശം തുളച്ച് ആമാശയത്തിലെത്തി; ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് ഡോക്റ്റർമാർ

NEXT

ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം; കൈക്ക് പൊട്ടൽ
Related Post
May 9, 2025
കാലടിയിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കണം; 15 ന് സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു
August 31, 2023
എസ്ഐയുടെ കുടുംബത്തിന് വധഭീഷണി; പൊലീസ് കേസെടുത്തു
August 26, 2023
അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു
July 19, 2024
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved