22

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
684 views 0 sec 0 Comment

യുവതി വിഴുങ്ങിയ ‘പപ്പടക്കോൽ’ ശ്വാസകോശം തുളച്ച് ആമാശയത്തിലെത്തി; ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് ഡോക്റ്റർമാർ

admin - December 30, 2023

കോഴിക്കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവതി വിഴുങ്ങിയ ഇരുമ്പു കൊണ്ടു നിർമിച്ച പപ്പടക്കോൽ മൂന്നു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ ശസ്ത്രക്രിയ കൂടാതെ തന്നെ പുറത്തെടുത്ത് കോഴിക്കോട് ഗവൺമെന്‍റ് മെഡിക്കൽ കോളെജിലെ ഡോക്റ്റർമാർ. മലപ്പുറം സ്വദേശിയായ യുവതിയാണ് പപ്പടക്കോൽ വിഴുങ്ങിയതു മൂലം സംസാരിക്കാൻ ആകാതെ ആശുപത്രിയിൽ ചികിത്സ തേടിയത്. യുവതി ഭക്ഷണം കഴിക്കാഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് എന്തോ വിഴുങ്ങിയതായി ഇവർ ആംഗ്യത്തിലൂടെ അറിയിച്ചത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് എക്സ് റേ എടുത്തപ്പോഴാണ് പപ്പടക്കോൽ കണ്ടെത്തിയത്. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് അയക്കുകയായിരുന്നു.

ഇരുമ്പിൽ തീർത്ത പപ്പടക്കോൽ അന്നനാളത്തിലൂടെ ഇടതു ശ്വാസകോശം തുരന്ന് ഇറങ്ങി ആമാശയത്തിൽ എത്തി നിൽക്കുകയായിരുന്നു. ഡോക്റ്റർമാരുടെ വിദഗ്ധ സംഘം രോഗിയെ പരിശോധിച്ചതിനു ശേഷമാണ് ശസ്ത്രക്രിയ കൂടാതെ തന്നെ പപ്പടക്കോൽ പുറത്തെടുക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തിൽ എത്തിയത്. രക്തക്കുഴലുകളുടെ ഇടയിലൂടെ കോൽ പുറത്തെടുക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഏതെങ്കിലും വിധത്തിൽ രക്തക്കുഴലുകൾ മുറിയുകയോ ആന്തരിക രക്തസ്രാവം ഉണ്ടാവുകയോ ചെയ്താൽ ഉടൻ തന്നെ ഹൃദയം തുറന്ന് ഓപ്പറേഷൻ നടത്താനുള്ള സൗകര്യങ്ങൾ ഉറപ്പാക്കിയ ശേഷമാണ് പപ്പടക്കോൽ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചത്.

ഫൈബർ ഒപ്റ്റിക് ഇന്‍റ്റുബേറ്റിങ് വിഡിയോ എൻഡോസ്കോപ്പി, ഡയറക്റ്റ് ലാരിംഗോസ്കോപ്പി എന്നിവയുടെ സഹായത്തോടെയാണ് പപ്പടക്കോൽ വായിലൂടെ തന്നെ പുറത്തെടുത്തത്. ആന്തരിക രക്തസ്രാവമോ മറ്റേതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകളോ ഉണ്ടോ എന്നറിയാനായി ചെറിയ ശസ്ത്രക്രിയ ചെയ്ത് പരിശോധന നടത്തി. യുവതി നിരീക്ഷണത്തിൽ തുടരുകയാണ്. രണ്ടാഴ്ചയോളം ഇവർക്ക് വായിലൂടെ ഭക്ഷണം കഴിക്കാൻ സാധിക്കില്ല. ഭക്ഷണം നൽകുന്നതിനായി കുടലിലേക്ക് ട്യൂബിറക്കി. രോഗി സുഖം പ്രാപിച്ചു വരുകയാണ്.

PREVIOUS

പറന്നുയർന്ന് കേരള ടൂറിസം; ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമായി

NEXT

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; ദർശന പുണ്യവുമായി ഭക്തർ
Related Post
December 4, 2023
ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
August 8, 2025
അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ; സ്വത്തുതർക്കത്തിൽ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്
October 8, 2026
അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അത്യാധുനിക റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു
July 27, 2024
നിപ ക്വാറന്റൈൻ ലംഘനം: നഴ്സിനെതിരെ കേസെടുത്ത് പൊലീസ്
Comments are closed.
കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
October 22, 2026
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
October 19, 2026
50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം പ്രതിസന്ധിയിൽ: സഹായം തേടി കുടുംബം
October 19, 2026
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
October 14, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
News Vision
News Vision
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്;
News Vision
50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം
News Vision
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക്

Recent Posts

  • കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
  • മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
  • 50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം പ്രതിസന്ധിയിൽ: സഹായം തേടി കുടുംബം
  • ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
© Copyright 2025 - Newsvision. All Rights Reserved