07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,254 views 0 sec 0 Comment

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; ഒരുക്കങ്ങൾ വിലയിരുത്തി

admin - December 12, 2023

ആലുവ: തിരുവൈരാണിക്കുളം ക്ഷേത്രം ശ്രീ പാർവ്വതിദേവിയുടെ നടത്തുറപ്പ് മഹോത്സവം ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും. നടതുറപ്പ് ഉത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെയും അൻവർ സാദത്ത് എം. എൽ.എയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഡിസംബർ 26 മുതൽ ജനുവരി 6 വരെ 12 ദിവസമാണ് നടതുറപ്പ് മഹോത്സവം. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്ങും ഉണ്ടായിരിക്കും. യോഗത്തിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ കുറിച്ച് നിർദേശങ്ങൾ നൽകി പ്രവർത്തനങ്ങൾ വിലയിരുത്തി.

ശ്രീമൂലം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഇരുവശവുമുള്ള അനധികൃത ഗതാഗതം സുഗമമാക്കാൻ ശ്രീമൂലനഗരം, വാഴക്കുളം പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി. പാലത്തിന്റെ വഴിവിളക്കുകൾ പൂർണമായി പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഉത്സവ സമയത്ത് പ്രവർത്തിക്കുന്ന താൽക്കാലിക കടകൾക്ക് ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണം. മാലിന്യ സംസ്‌കരണത്തിന് പഞ്ചായത്തുകൾ വിശദമായ പദ്ധതി രൂപീകരിക്കണം. ശ്രീമൂലം പാലത്തിന്റെ അറ്റകുറ്റപ്പണികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ജലജീവൻ പദ്ധതിയുടെ ഭാഗമായി ഗതാഗത യോഗ്യമല്ലാതായ റോഡുകളും ഗതാഗതയോഗ്യമാക്കണം. 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. സെപ്ഷ്യൽ ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് കെ.എസ്.ആർ.ടി. സി ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി. വെളുപ്പിന് നാലു മുതൽ സർവീസുകൾ ആരംഭിക്കും.

ഭക്തജനങ്ങൾക്ക് കുളിക്കുന്നതിനായി പെരിയറിലെ വെള്ളാരപ്പള്ളി കടവ്, കൂട്ടിക്കൽ കടവ് എന്നിവിടങ്ങളിൽ സജ്ജീകരണങ്ങൾ ഒരുക്കാൻ മേജർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. ഗതാഗതം നിയന്ത്രണത്തിനും, മോഷണ ശ്രമങ്ങളും തടയുന്നതിനായി പോലീസ് സേനയെ വിന്വസിക്കും. അനധീകൃത മദ്യ വില്പനയും പദാർത്ഥങ്ങളുടെ വ്യാപനവും തടയുന്നതിന് നടപടികൾ സ്വീകരിക്കാൻ എക്‌സൈസ് വകുപ്പിന് നിർദ്ദേശം നൽകി. ഉത്സവ ദിനങ്ങൾ 24 മണിക്കൂറും ക്ഷേത്ര പരിസരത്ത് ഫയർ ക്രൂവിന്റെ സേവനം ലഭ്യമാകും. ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കുമെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

ക്ഷേത്രത്തിലും പരിസരങ്ങളിലും 24 മണിക്കൂറും വൈദ്യുതി ഉറപ്പുവരുത്താൻ കെ.എസ്.ഇ.ബി നിർദേശം നൽകി. 24 മണിക്കൂറും ആരോഗ്യ പ്രവർത്തകരുടെ സേവനവും ആംബുലൻസ് ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമായി. ഭക്ഷണശാലകളിൽ നിരീക്ഷണം ഏർപ്പെടുത്തും. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ പരിശോധനകൾ നടത്തും. ഭക്ഷണശാലകളിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ഫുഡ് ആന്റ് സേഫ്റ്റ് ഡിപ്പാർട്ട്‌മെന്റിനെ ചുമതലപ്പെടുത്തി.

സമ്പൂർണ്ണമായി ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആയിരിക്കും ഉത്സവ ആഘോഷങ്ങൾ നടക്കുക. ഇതിനായി ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി പ്രവർത്തനങ്ങൾ നടപ്പിലാക്കും. സമീപത്തെ കടകളിൽ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തും. അജൈവ- ജൈവ മാലിന്യങ്ങൾ കൃത്യമായി സംസ്‌ക്കരിക്കുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തും.

ആലുവ പാലസ് ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം ഷംസുദ്ദീൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, പെരുമ്പാവൂർ എ. എസ്. പി ജുവനാപ്പുടി മഹേഷ്, എ. എസ്. പി ബിജുമോൻ, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കുഞ്ഞനന്തൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ പ്രസൂൺ കുമാർ, വൈസ് പ്രസിഡണ്ട് പി.യു രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പി. അശോക് കുമാർ, മാനേജർ എം.കെ കലാധരൻ, ട്രസ്റ്റ് അംഗം എ.എൻ മോഹനൻ ക്ഷേത്ര ഭാരവാഹികൾ, ആലുവ തഹസിൽദാർ സുനിൽ മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

PREVIOUS

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; ഒരുക്കങ്ങൾ വിലയിരുത്തി

NEXT

കാഞ്ഞൂർ തിരുനാൾ: എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തും. ആലോചനയോഗം ചേർന്നു
Related Post
March 22, 2024
പ്രൊഫ. കെ. കെ. ഗീതാകുമാരി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റു
July 28, 2024
ഒളിംപിക്സിൽ ഇന്ത്യക്ക് ആദ്യമെഡൽ; ഷൂട്ടിങ്ങിൽ വെങ്കലം നേടി മനുഭാക്കർ
October 16, 2023
എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത മോഷ്ടാവ് പിടിയിൽ
March 25, 2024
തലച്ചോര്‍ ഇളകിയ നിലയിൽ, വാരിയെല്ലിൽ പൊട്ടിൽ; 2 വയസുകാരി നേരിട്ടത് ക്രൂര മർദനമെന്ന് റിപ്പോർട്ട്
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved