മലയാറ്റൂർ: മലയാറ്റൂർ മലയടിവാരത്ത് നടക്കുന്ന നക്ഷത്ര തടാകം മെഗാ കാർണിവലിന് ഒരുക്കങ്ങൾ ആരംഭിച്ചു. കാർണിവെലിന് നിർമിക്കുന്ന പപ്പാഞ്ഞിയുടെ കാൽ നാട്ട് കർമ്മം നടന്നു. റോജി എം ജോൺ എംഎൽഎ കാൽ നാട്ട് കർമ്മംനിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിൻസൻ കോയിക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലൈജി ബിജു, പഞ്ചായത്ത് അംഗങ്ങളായ സെലിൻ പോൾ, ഷിബു പറമ്പത്ത്, ബിജു പള്ളിപ്പാടൻ, ബിൻസിജോയി, ബിജി സെബാസ്റ്റിയൻ, സേവ്യർ വടക്കുംഞ്ചേരി, സതി ഷാജി, മിനി സേവ്യർ, സെബി കിടങ്ങേൻ, സമിതി അംഗങ്ങളായ വിൽസൻ മലയാറ്റൂർ, സിജു തോമസ് എന്നിവർ സംസാരിച്ചു.
25 മുതൽ 31 വരെയാണ് കാർണിവെൽ നടക്കുന്നത്. 110 ഏക്കർ വിസ്തൃതിയിൽ വെളളം നിറഞ്ഞ് കിടക്കുന്ന മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് ചുറ്റും 2 വരികളിലായി വിവിധ വർണങ്ങളിലുളള പതിനായിരത്തിൽപരം നക്ഷത്രങ്ങൾ തൂക്കിയാണ് നക്ഷത്ര തടാകം കാണിവെൽ ഒരുക്കയിയിരിക്കുന്നത്. ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, വാണിജ്യ വിപണന മേള, എന്നിവ ഇതിനേടനുബന്ധിച്ച് ഉണ്ട്. 2015 ലാണ് കാർണിവെലിന് തുടക്കമായത്. 5,015 നക്ഷത്രങ്ങളാണ് അന്ന് ചിറയ്ക്ക് ചുറ്റും തെളിയിച്ചത്. വൻ ജന പങ്കാളിത്തമാണ് കാർണിവെലിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുപോലും കാർണിവെൽ കാണാൻ ആളുകൾ എത്താറുണ്ട്