06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
525 views 0 sec 0 Comment

നവകേരള സദസ്സ് രാഷ്ട്രീയ പ്രഹസനം, അങ്കമാലിയുടെ വികസനത്തിന് ഒരു പ്രഖ്യാപനവുമില്ല; റോജി എം ജോൺ എം.എൽ.എ

admin - December 8, 2023

അങ്കമാലി: കൊട്ടിഘോഷിച്ച് സർക്കാർ നടത്തിയ നവകേരള സദസ്സ് കേവലം രാഷ്ട്രീയ പ്രഹസനമായെന്നും അങ്കമാലിയുടെ വികസനത്തിന് ഉതകുന്ന ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും അങ്കമാലി എം.എൽ.എ റോജി എം. ജോൺ. അങ്കമാലി ബൈപ്പാസ് നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുവാൻ പണം അനുവദിക്കുന്നതിനെ സംബന്ധിച്ചോ ഗിഫ്റ്റ് സിറ്റിക്ക് ഭൂമി ഏറ്റെടുക്കുവാൻ പണം അനുവദിക്കുന്നതിനെ സംബന്ധിച്ചോ വ്യക്തമായ ഒരു പ്രഖ്യാപനവും നടത്താൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറായില്ല. അങ്കമാലി ആസ്ഥാനമായി പുതിയ താലൂക്കും, പോലീസ് സബ് ഡിവിഷനും പ്രഖ്യാപിക്കുമെന്ന വാഗ്ദാനങ്ങളും ജലരേഖയായി. ബാംബു കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ജീവനക്കാരുടെ ശമ്പള വിതരണവും സാധാരണക്കാരായ ഈറ്റവെട്ട്-പനമ്പ് നെയ്ത്ത് തൊഴിലാളികളുടെ ഡി.എ കുടിശ്ശികയും ആനുകൂല്യങ്ങളുമെല്ലാം മുടങ്ങിക്കിടക്കുകയാണ്.

പ്ലാന്റേഷൻ കോർപ്പറേഷനിൽ തൊഴിലാളികൾ ദുരിതപൂർണ്ണമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. മലയാറ്റൂർ, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിൽ വനത്തോട് ചേർന്ന പ്രദേശങ്ങളിൽ വന്യമ്യഗശല്യം രൂക്ഷമാണ്. പണം ക്യത്യസമയത്ത് കൊടുക്കാത്തതുകൊണ്ടും, ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതുകൊണ്ടും പഞ്ചായത്തുകളുടേയും പൊതുമരാമത്ത് വകുപ്പിന്റേയും നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്.
ക്ഷേമപെൻഷൻ ഉൾപ്പെടെ സാധാരണ ജനങ്ങൾക്ക് ലഭിക്കേണ്ടുന്ന എല്ലാ ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്. ഇത്തരത്തിൽ സാധാരണ ജനങ്ങളെ ബാധിക്കുന്നതും അങ്കമാലിയുടെ പൊതുവായ വികസനത്തെ സംബന്ധിക്കുന്നതുമായ യാതൊരു വിഷയങ്ങളിലും ക്യത്യമായ തീരുമാനങ്ങളില്ലാതെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പൊതു ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ എൽ.ഡി.എഫ്‌ന്റെ രാഷ്ട്രീയ പരിപാടിയായി സദസ് മാറി. എം.എൽ.എ എന്ന നിലയിൽ താനീ വിഷയങ്ങൾ എല്ലാം നിയമസഭയിൽ അവതരിപ്പിക്കുകയും, രേഖാമൂലം നിവേദനങ്ങളായി നൽകുകയും ചെയ്തിട്ടുള്ളതാണ്. ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

സദസ്സിൽ പങ്കെടുത്ത സാധാരണക്കാരായ ജനങ്ങൾക്കോ അങ്കമാലിയിൽ നിന്നുള്ള ജനപ്രതിനിധികൾക്കോ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തിൽ വേദിയിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ല. ഇങ്ങിനെയാണോ ജനങ്ങളോട് സംവദിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉച്ചഭക്ഷണം കഴിച്ച് അഡ്‌ലക്‌സിൽ വിശ്രമിക്കുന്ന സമയത്താണ് ചടങ്ങിന്റെ അദ്ധ്യക്ഷനും മുൻ മന്ത്രിയുമായ അഡ്വ. ജോസ് തെറ്റയിൽ വേദിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയത്. മറ്റ് മന്ത്രിമാരുടെ പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി വേദിയിലെത്തിയ ശേഷം അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിക്കാനുള്ള അവസരം മാത്രമാണ് അദ്ധ്യക്ഷനുണ്ടായത്.

ഇത് അങ്കമാലിയിലെ ജനങ്ങളോടും ജനപ്രതിനിധികളോടുമുള്ള അവഹേളനമാണ്. ഈ അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കാനാണ് എം.എൽ.എ എന്ന നിലയിൽ തന്നോട് ആവശ്യപ്പെട്ടത്. സദസ്സ് ബഹിഷ്‌കരിക്കാനുള്ള യു.ഡി.എഫ് തീരുമാനം ഏറ്റവും ഉചിതമായി എന്ന് പരിപാടി സംഘടിപ്പിക്കപ്പെട്ട രീതി കണ്ടപ്പോൾ ഒന്നുകൂടി വ്യക്തമായി എന്നും എം.എൽ.എ പറഞ്ഞു.

PREVIOUS

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

NEXT

സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി
Related Post
May 9, 2025
അച്ചന്റെയും സഹോദരന്റെയും വിയോഗത്തിനിടയിലും ശ്രീദുർഗയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്
July 6, 2024
മാന്നാർ കൊലക്കേസ്; അനിലിനായി ലുക്ക് ഓട്ട് നോട്ടീസ്
November 8, 2024
തലയിലൂടെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം
September 18, 2024
യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved