
കാലടി: മലയാറ്റൂരിൽ സ്‌കൂട്ടറും മസ്ദയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. മലയാറ്റൂർ പാടശേരി വീട്ടിൽ ആൽവിൽ സെബസ്റ്റിയൻ (26) ആണ് മരിച്ചത്. മലയാറ്റൂർ പോസ്റ്റാഫീസിന് സമീപമാണ് അപകടമുണ്ടായത്. രാത്രി 8.30 ഓടെയായിരുന്നു അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ ആൽവിൽ മരിച്ചു. ഭാര്യ: ഷിയ. മക്കൾ: അലീഷ റോസ് ആൽബിൻ (3) ആൽഡ്രിൻ ആൽബിൽ (ഒന്നര). പശുവളർത്തലും, വെൽഡിങ്ങുമാണ് ആൽവിന് ജോലി