23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
773 views 1 sec 0 Comment

യു.പി.യില്‍ ബലാത്സംഗക്കേസിലെ അതിജീവിതയെ പ്രതി പട്ടാപ്പകല്‍ റോഡിലിട്ട് വെട്ടിക്കൊന്നു

admin - November 21, 2023

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസിലെ അതിജീവിതയെ പട്ടാപ്പകല്‍ പ്രതി വെട്ടിക്കൊന്നു. കൗശാംബി ജില്ലയിലെ ദെര്‍ഹ ഗ്രാമത്തിലാണ് 19-കാരിയെ നടുറോഡിലിട്ട് വെട്ടിക്കൊന്നത്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പവന്‍ നിഷാദും ഇയാളുടെ സഹോദരന്‍ അശോക് നിഷാദും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൃത്യം നടത്തിയശേഷം ഇരുവരും ഒളിവില്‍പോയിരിക്കുകയാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

കാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. പിന്തുടര്‍ന്നെത്തിയ പ്രതികള്‍ മഴു ഉപയോഗിച്ചാണ് 19-കാരിയെ നടുറോഡിലിട്ട് വെട്ടിക്കൊന്നത്. സംഭവസമയം ചില നാട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഭയന്നുപോയ ഇവര്‍ക്കൊന്നും അക്രമം തടയാനായില്ല. മൂന്നുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് പവന്‍ നിഷാദ്. ബലാത്സംഗക്കേസില്‍ അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ജയിലില്‍നിന്നിറങ്ങിയതിന് പിന്നാലെ കേസില്‍നിന്ന് പിന്മാറാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തോട് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. പരാതി പിന്‍വലിക്കാനായി പലരീതിയിലും സമ്മര്‍ദം ചെലുത്തി. എന്നാല്‍, പെണ്‍കുട്ടി ഇതിന് കൂട്ടാക്കിയില്ല. ഇതോടെയാണ് പവനും സഹോദരനായ അശോകും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

കേസിലെ കൂട്ടുപ്രതിയായ അശോക് നിഷാദ് നേരത്തെ ഒരു കൊലക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലായിരുന്നു. രണ്ടുദിവസം മുന്‍പാണ് ഇയാള്‍ കൊലക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതെന്നും ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

PREVIOUS

നോവലിസ്റ്റും, ആദ്യകാല സിനിമാ പ്രവര്‍ത്തകനുമായ എന്‍.കെ.ശശിധരന്‍ അന്തരിച്ചു

NEXT

അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തേക്ക് 3000 അപേക്ഷകള്‍; 00 പേരുടെ ചുരുക്ക പട്ടിക
Related Post
June 12, 2024
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്
December 20, 2023
ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം ശ്രീശങ്കറിന് അർജുന അവാർഡ്
February 25, 2026
മലയാറ്റൂർ തീർത്ഥാടനം: ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കും. അവലോകന യോഗം ചേർന്നു
October 23, 2023
മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved