23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
366 views 0 sec 0 Comment

വിവേക് കുമാർ അഭിമാനത്തോടെ പടിയിറങ്ങുന്നു

admin - November 19, 2023

ആലുവ: റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാർ അഭിമാനത്തോടെ ജില്ലയിൽ നിന്ന് പടിയിറങ്ങുന്നു. ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക്ക് ആലം എന്ന ക്രിമിനലിന് തൂക്കുകയർ വാങ്ങിക്കൊടുത്ത ടീമിനെ നയിച്ച് കേസന്വേഷണ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്താണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി സ്ഥാനമേൽക്കാൻ പോകുന്നത്. ആലുവ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു.

മൂവാറ്റുപുഴയിൽ രണ്ട് അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയ ഗോപാൽ മാലിക്കിനെ ഒഡീഷയിൽ നിന്നും പിടികൂടിയ സംഭവം, എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി സിറ്റൗട്ടിൽ കുഴിച്ച് മൂടിയത് ,ആതിര എന്ന പെൺകുട്ടിയെ അതിരപ്പിള്ളി വനമേഖലയിലെത്തിച്ച് സുഹൃത്ത് കൊലപ്പെടുത്തിയത് , 2 കോടി രൂപയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ പ്രതിയെ കൊൽക്കത്തയിൽ നിന്നും പിടികൂടിയത്, കുപ്രസിദ്ധ മോഷ്ടാവ് ബർമുഡ കള്ളൻ എന്നറിയപ്പെടുന്ന ജോസ് മാത്യുവിനെ പിടികൂടിയത് … തുടങ്ങിയ കേസുകളുടെയെല്ലാം അന്വേഷണത്തിന് നേതൃത്വം നൽകിയത് വിവേക് കുമാർ ആണ്. ഇലന്തൂർ നരബലി കേസിൽ കുറ്റപത്രം സമർപ്പിച്ചതും എസ്.പിയുടെ മേൽനോട്ടത്തിലാണ്.

കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇദ്ദേഹം സ്വീകരിച്ചത്. കാപ്പ നിയമം കൂടുതൽ ശക്തമാക്കി. 36 നിരന്തര കുറ്റവാളികളെയാണ് ജയിലിലടച്ചത്. 81 പേരെ നാടുകടത്തൽ , ഡി വൈ എസ് പി മാരുടെ അടുത്ത് ഒപ്പിടൽ നടപടികൾക്ക് വിധേയമാക്കി.
പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം മയക്കുമരുന്ന് കുറ്റവാളിയെ ആദ്യമായി കരുതൽ തടങ്കലിലടച്ചതും റൂറൽ ജില്ലയിലാണ്. ഈ നിയമപ്രകാരം ഒമ്പത് കുറ്റവാളികളെയാണ് കരുതൽ തടങ്കലിലാക്കിയത്. 24 പേർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് 25 ഓളം കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസ് രജിസ്റ്റർ ചെയ്തു.

റൂറലിൽ ഒന്നരലക്ഷംഅതിഥിത്തൊഴിലാളികളെ രജിസ്റ്റർ ചെയ്യിക്കാൻ സാധിച്ചു. ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മെഡിക്കൽ ക്യാമ്പുകളും, പഠനോപകരണ വിതരണവും , ബോധവൽക്കരണ ക്ലാസുകളും നടത്തി.സ്കൂളുകളെ കരുതലോടെ സംരക്ഷിക്കാൻ സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് , പോലീസുദ്യോഗസ്ഥരുടെ ആരോഗ്യ സുരക്ഷയ്ക്ക് രാജഗിരി ഹോസ്പിറ്റലുമായി ചേർന്ന് പദ്ധതി, പെൻഷൻ പറ്റിയ പോലീസുദ്യോഗസ്ഥരുടെ ആവശ്യങ്ങൾക്ക് സമൂഹ മാധ്യമ ഗ്രൂപ്പ് …… ഇങ്ങനെ നിരവധി പദ്ധതികളാണ് മേൽനോട്ടത്തിൽ നടക്കുന്നത്. അഴിമതിക്കെതിരെ മുഖം നോക്കാതെയുള്ള നിലപാട് സ്വീകരിച്ചാണ് കൊല്ലത്തേക്ക് തിരിക്കുന്നത്.

PREVIOUS

ഷെൽന നിഷാദ് അന്തരിച്ചു

NEXT

ഉണക്ക മീൻ കച്ചവടത്തിന്റെ മറവിൽ മദ്യക്കച്ചവടം; 89 വയസുകാരി പിടിയിൽ
Related Post
November 18, 2025
മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; അമ്മയ്ക്കും ഭർത്താവിനുമെതിരെ യുഎപിഎ
June 22, 2024
മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ
May 13, 2024
വനിതാ ഡോക്ടർക്ക് മര്‍ദനം
April 28, 2024
മെയ് 1 മുതൽ വേണാട് എക്‌സ്പ്രസിന്‌ എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved