06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
612 views 0 sec 0 Comment

ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു

admin - November 8, 2023

തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാൻ എ.ആർ.രതീഷിനെയാണ് ആന തന്‍റെ ഒറ്റക്കൊമ്പ് കൊണ്ട് കുത്തിയത്. ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഒന്നാം പാപ്പാൻ അവധിയായിരുന്നതിനാൽ രണ്ടാം പാപ്പാനാണ് വെള്ളം കൊടുക്കാനെത്തിയത്.  വെള്ളം കൊടുക്കുന്നതിനിടെ ആന പ്രകോപിതനാവുകയായിരുന്നു.   മദപ്പാടുകാലത്ത് ചങ്ങല പൊട്ടിക്കുന്നത് ഒറ്റക്കൊമ്പൻ പതിവായിരുന്നു. നീരില്‍ തളച്ച സമയത്ത് ഇടഞ്ഞ് ചങ്ങല പൊട്ടിച്ചതിനെ തുടര്‍ന്ന് മൂന്ന് തവണ മയക്കുവെടി ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്.

കെ.എന്‍. ബൈജു എന്ന പാപ്പാനാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി ചന്ദ്രശേഖരനെ പരിപാലിക്കുന്നത്.  22 വര്‍ഷമായി സിദ്ധാര്‍ഥന്‍ എന്ന ആനയുടെ പാപ്പാനായിരുന്നു ബൈജു. ബൈജുവിന്റെ മേല്‍നോട്ടത്തില്‍ മൂന്നു പാപ്പാന്മാര്‍ ചേര്‍ന്ന് ചന്ദ്രശേഖരനെ അനുസരണക്കാരനാക്കി മാറ്റിയിരുന്നു.   ചെറുപ്പത്തിൽ ആണ് ചന്ദ്രശേഖരന്‍റെ ഒരു കൊമ്പ് നഷ്ടപ്പെട്ടത്. വിരിഞ്ഞ മസ്തകവും ആകാരവും ഉയരവുമുള്ള ചന്ദ്രശേഖരൻ തിരികെ എഴുന്നള്ളത്തിനെത്തുമെന്ന് ആനപ്രേമികൾക്കെല്ലാം സന്തോഷ വാർത്തയായിരുന്നു.  ചന്ദ്രശേഖരന് കൃത്രിമ കൊമ്പ് ഘടിപ്പിച്ചു നല്‍കാമെന്ന് ഏറ്റിരുന്നതുമാണ്. ശീവേലി എഴുന്നള്ളിപ്പുകളില്‍ സജീവമായിരുന്ന ആന  പാപ്പാനെ കുത്തിക്കൊന്നത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

കാല്‍ നൂറ്റാണ്ടിലധികം നീണ്ട തടവറ വാസം കഴിഞ്ഞ് ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരന്‍ ഗുരുവായൂര്‍ ആനത്താവളത്തിന് പുറത്തിറങ്ങിയത് അടുത്തിടെയാണ്. നിരന്തരമായുള്ള ആക്രമണവും അനുസരണക്കേടുമാണ്  കഴിഞ്ഞ 25 വര്‍ഷമായി ചന്ദ്രശേഖരനെ ആനത്താവളത്തിലെ ചങ്ങലക്കുരുക്കില്‍ തളച്ചിട്ടത്.

ഏറെ നാളായി ആനത്താവളത്തിനകത്ത് പ്രദക്ഷിണം പതിവുണ്ടെങ്കിലും അതിനപ്പുറമുള്ള ലോകം ചന്ദ്രശേഖരൻ കാണാറുണ്ടായിരുന്നില്ല. പാപ്പാന്‍മാരെ അനുസരിക്കാത്ത പ്രകൃതമാണ് ചന്ദ്രശേഖരന്റെ തടവറ വാസത്തിനു കാരണം. ഒന്ന് മയപ്പെട്ടതോടെ ഉത്സവപ്പറമ്പുകളില്‍ ഗുരുവായൂരിന്റെ തലയെടുപ്പോടെ ചന്ദ്രശേഖരനെ എഴുന്നള്ളിപ്പിന് കൊണ്ടുവരാൻ ദേവസ്വം തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ആന വീണ്ടും അക്രമാസക്തനായത്.

 

PREVIOUS

ബാറിൽ വാക്കുതർക്കം; വിമുക്തഭടനെ അടിച്ചുകൊന്നു

NEXT

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച 53 കാരന് 26 വർഷം കഠിന തടവും, പിഴയും
Related Post
March 6, 2024
സംസ്ഥാന ടെലിവിഷൻ അവാർഡ്; മികച്ച രണ്ടാമത്തെ നടി ആതിര ദിലീപ്
October 9, 2024
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
January 20, 2024
ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
March 19, 2024
പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത്തിയൊന്ന് വർഷം കഠിന തടവും പിഴയും
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved