06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
484 views 0 sec 0 Comment

14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 98 ദിവസം ജയിലിൽ; ഒടുവിൽ നിരപരാധി

admin - November 4, 2023

ഇടുക്കി: ഇടുക്കിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് ഒടുവിൽ നിരപരാധിയെന്ന് തെളിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ എം വിനീതിനെയാണ് ഡി എൻ എ ഫലം വന്നതോടെ നിരപരാധിയെന്ന് കണ്ടെത്തി. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് വിനീതിൻറെ നിയമ പോരാട്ടത്തെത്തുടർന്ന് അയൽവാസിയായ ശ്രീധരൻ എന്നയാളാണ് യഥാർഥ കുറ്റവാളിയെന്ന് തെളിഞ്ഞു.

2019 ഒക്ടോബർ 14 നാണ് സംഭവം. വയറുവേദനയുമായി ഉപ്പുതറ സർക്കാർ ആശുപത്രിയിലെത്തിയ പതിനാലുകാരി നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. അർധ സഹോദരന്‍റെ കൂട്ടുകാരനായ വിനീതാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യമൊഴി മൊഴി. പിന്നീട് പെൺകുട്ടിയും അമ്മയും വിനീതല്ലെന്ന് പൊലീസിനോട് പറഞ്ഞതോടെ ഇയാളെ പറഞ്ഞുവിട്ടു. എന്നാൽ പീഡിപ്പിച്ചത് വിനീതാണെന്ന് വീണ്ടും പെൺകുട്ടി മൊഴി നൽകിയെന്നു പറഞ്ഞ് വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കേസിന്‍റെ വിചാരണക്കിടെ ഡി എൻ എ. ഫലം വന്നപ്പോളാണ് കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞത്.

തുടർന്ന് അർദ്ധസഹോദരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിമാറ്റി. അർദ്ധസഹോദരനെയും അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഡി എൻ എ പരിശോധനയിൽ കുഞ്ഞിന്‍റെ അച്ഛൻ ഇയാളുമല്ലെന്ന് തെളിഞ്ഞു. കണ്ണംപടി സ്വദേശിയായ ശ്രീധരനാണ് കുഞ്ഞിന്റെ അച്ഛനെന്ന് സംശയമുണ്ടെന്ന് വിനീത് കോടതിയിലും അറിയിച്ചതോടെ വീണ്ടും ഡി എൻ എ പരിശോധന നടത്തി. ഇതിൽ കുഞ്ഞിൻറെ അച്ഛൻ ശ്രീധരനാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് കേസിൽ ട്വിസ്റ്റ് ഉണ്ടായത്. കേസിന് പിന്നിൽ പ്രവർത്തിച്ചവരിൽ നിന്നും നഷ്ടപരിഹാരം കിട്ടുംവരെ നിയമപോരാട്ടം തുടരാനാണ് വിനീതിന്‍റെ തീരുമാനം.

PREVIOUS

പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്

NEXT

ആലുവ ബലാത്സംഗ കൊല. അസ്ഫാക് ആലം കുറ്റക്കാരൻ; ശിക്ഷാവിധി വ്യാഴാഴ്ച
Related Post
September 12, 2023
വീണ്ടും നിപ ഭീതി; 2 അസ്വഭാവിക മരണങ്ങൾ
May 26, 2024
പുഴയിൽ കുളിക്കാനിറങ്ങിയ 2 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു
October 23, 2023
തിരുവൈരാണിക്കുളത്തപ്പൻ പുരസ്‌കാരം : കോട്ടയ്ക്കൽ ദേവദാസന് സമ്മാനിച്ചു
February 7, 2024
ജനജീവിതം ദുസ്സഹമാക്കി എങ്ങും കാട്ടാനക്കൂട്ടം
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved