07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
501 views 0 sec 0 Comment

അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ

admin - November 3, 2023

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ. അന്വേഷണവും വിചാരണയും റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേസില്‍ കുറ്റകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി വിധി പറയുന്നത്. കേസിലെ ഏക പ്രതി അസഫാക് ആലത്തിനെതിരെ കൊലക്കുറ്റം, ബലാല്‍സംഗം ഉള്‍പ്പെടെ 16 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ഈ വർഷം ജൂലൈ 28നാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബിഹാറുകാരായ ദമ്പതികളുടെ അഞ്ചുവയസുള്ള മകളെ വൈകീട്ട് മൂന്നരയോടെ കാണാതായി. പരാതി ലഭിച്ചതിന് പിന്നാലെ ആലുവ പൊലീസ് നടത്തിയ അന്വേഷണം ഒഡീഷ സ്വദേശി അസഫാക് ആലത്തിലേക്ക് എത്തിച്ചു. അസഫാക് കുട്ടിയുമായി പോകുന്നത് കണ്ടുവെന്ന മൊഴിയും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച പൊലീസ് മദ്യലഹരിയിലായിരുന്ന അസഫാക്കിനെ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് അന്ന് രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. ലഹരിതലയ്ക്ക് പിടിച്ച അസഫാക് കുട്ടിയെ കുറിച്ച് ഒരു വിവരവും അന്ന് നല്‍കിയില്ല. പിറ്റേദിവസം രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി കൊല്ലപ്പെട്ടുവെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്

ആലുവ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ മാലിന്യ കൂമ്പാരത്തിന് നടുവില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ക്രൂരപീഡനത്തിന് ശേഷം അതിക്രൂരമായാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയത്. ആദ്യം പഴി കേട്ടെങ്കിലും ആലുവ റൂറല്‍ പൊലീസിന്‍റെ ചിട്ടയായ അന്വേഷണത്തിനൊടുവില്‍ 36 ദിവസങ്ങള്‍ക്കകം സെപ്റ്റംബര്‍ ഒന്നിന് കുറ്റപത്രം സമര്‍പ്പിച്ചു. ചില കുറ്റങ്ങള്‍ ചെയ്തിട്ടുണ്ട് ചിലത് ചെയ്തിട്ടില്ലെന്നായിരുന്നു കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച ഘട്ടത്തില്‍ പ്രതിയുടെ പ്രതികരണം.

ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണയില്‍ കോടതി തുടര്‍ച്ചയായി വാദം കേട്ടു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 95 രേഖകളും പത്ത് തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ രാസപരിശോധനഫലങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. പോക്സോ കേസുകളില്‍ 100 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ കേസ് കൂടിയാണിത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ജി. മോഹന്‍രാജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

PREVIOUS

ജീപ്പിൽ റെയ്സിംഗ്; അപകടം സൃഷ്ടിച്ച എട്ട് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു

NEXT

പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്
Related Post
December 26, 2024
ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ
April 18, 2024
അങ്ങാടി മരുന്നുകള്‍ ഉപയോഗിച്ച് ചാരായം ഉണ്ടാക്കി വിറ്റ യുവാവ് അറസ്റ്റിൽ
September 11, 2023
കളമശേരി ലോറി താവളത്തിലെ ആക്രമണം; 3 പേർ അറസ്റ്റിൽ
September 18, 2024
ആറ് കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved