06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
687 views 0 sec 0 Comment

യൂട്യൂബറെ ഹണി ട്രാപ്പില്‍പ്പെടുത്തി കാർ എഴുതി വാങ്ങി; രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ

admin - November 3, 2023

കൂത്താട്ടുകുളം: ഹണി ട്രാപ്പ് രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്‍റെ പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് ഹണി ട്രാപ്പിന് ഇരയായത്. യൂട്യൂബിൽ നിന്നും ലഭിച്ച നമ്പർ വഴി അക്ഷയയാണ് ഇയാളുമായി ചങ്ങാത്തം കൂടിയത്. സുഖമില്ലാതെ കിടക്കുന്ന അനിയന് കൗൺസിലിംഗ് നൽകണമെന്ന് പറഞ്ഞ് അക്ഷയ യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിപ്പിച്ചു. അവിടെ വച്ച് അക്ഷയ നൽകിയ പാനീയം കുടിച്ച് മയങ്ങിപ്പോയെന്നും, മയക്കം വിട്ടെഴുന്നേറ്റപ്പോൾ മറ്റൊരു പെൺകുട്ടിയെ (ആതിര) യെയാണ് കണ്ടതെന്നും യൂട്യൂബർ പരാതിയിൽപ്പറയുന്നു.

അൽപ്പം കഴിഞ്ഞ് അൽ അമീൻ, അഭിലാഷ്, അക്ഷയ എന്നിവരെത്തുകയും യുവതികളെ ചേർത്ത് നിർത്തി ഫോട്ടോയും, വീഡിയോയും എടുക്കുകയും ചെയ്തു. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിയ്ക്കാതിരിക്കാൻ സംഘം അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തന്‍റെ പക്കൽ പതിനോരായിരം രൂപയേയുള്ളു എന്ന് പറഞ്ഞപ്പോൾ യുവാവിന്‍റെ കാർ അക്ഷയയുടെ പേരിൽ എഴുതി വാങ്ങി, തുടർന്ന് ഇയാളെ കൂത്താട്ടുകുളം സറ്റാൻറിൽ ഇറക്കിവിടുകയുമായിരുന്നു. പിന്നീട് യൂട്യൂബർ കൂത്താട്ടുകുളം പോലീസ് സേറ്റഷനിൽ പരാതി നൽകി.

ഡി.വൈ.എസ്.പി ടി.ബി.വിജയന്‍റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ എം.എ.ആനന്ദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നു പേരെ കരിങ്ങാച്ചിറ ഭാഗത്ത് നിന്നും ആതിരയെ ഇടപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്. യൂട്യൂബറിൽ നിന്നും തട്ടിയെടുത്ത കാറിൽ കറങ്ങുകയായിരുന്നു സംഘം. അഭിലാഷ് വാടകക്കെടുത്ത ലോഡ്ജ് മുറിയിലാണ് സംഭവം നടന്നത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്.

സബ് ഇൻസ്പെക്ടർ എം.എ ആനന്ദ്, എ.എസ്.ഐ രാജു പോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.വി.അഭിലാഷ്, ആർ.രജീഷ്, പി.കെ.മനോജ്, പ്രീജ മോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു

 

PREVIOUS

ലിബ്‌നയുടെ സംസ്‌ക്കാരം ശനിയാഴ്ച്ച; നൊമ്പരമായി സ്‌ഫോടനത്തിന് തൊട്ട്മുന്‍പ് എടുത്ത ലിബ്‌നയുടെയും കുടുംബത്തിന്റെയും ചിത്രം

NEXT

ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ടിന് നിരോധനം
Related Post
January 15, 2024
ആയൂർവ്വേദ ചികിത്സയ്ക്കുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ അമ്മയും മകളും അറസ്റ്റിൽ
August 28, 2024
കാലടിയിൽ തിയേറ്റർ മാനേജർക്ക് മർദനമേറ്റു
October 4, 2023
മലയാറ്റൂർ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു
March 2, 2024
സോളാർ വിളക്കുകളിൽ സ്ഥാപിച്ചിട്ടുള്ള ബാറ്ററി മോഷ്ടിച്ച രണ്ടംഗ സംഘം പിടിയിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved