കാലടി: കളമശേരി സ്ഫോടനത്തിൽ മരിച്ച മലയാറ്റൂർ സ്വദേശിനി 12 വയസുകാരി ലിബ്നയുടെ സംസ്ക്കാരം ശനിയാഴ്ച്ച നടക്കും. രാവിലെ 10.30 ന് ലിബ്ന പഠിച്ച നീലീശ്വരം എസ്എൻഡിപി സ്കൂളിൽ മൃതദേഹം പൊതുദർശത്തിന് വക്കും. തുടർന്ന് മലയാറ്റൂരിലെ വീട്ടിലേക്ക് കൊണ്ടുവരും. 2.30 വരെ വീട്ടിൽ പൊതദർശനമുണ്ടാകും. വൈകീ്ട്ട് 4 ന് കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.
സ്ഫോടനത്തിൽ ലിബ്നയുടെ അമ്മ സാലിക്കും, സഹോദരങ്ങളായ പ്രവീണിനും, രാഹുലിനും പരിക്കേറ്റിട്ടുണ്ട്. സാലിയും, പ്രവീണും ഗുരതരാവസ്ഥയിലാണ്. ലിബ്ന പോയത് ഇവരാരും അറിഞ്ഞിട്ടില്ല. പാചകത്തൊഴിലാളിയായ പിതാവ് പ്രദീപൻ ഞായറാഴ്ച ജോലിയുള്ളതിനാൽ കളമശ്ശേരിയിലേക്ക് പോയിരുന്നില്ല. മൂത്ത മകൻ പ്രവീണിന് ചെന്നൈയിൽ ജോലി കിട്ടിയതിന്റെ ആശ്വാസത്തിനിടെ ആണ് ദുരന്തം. പഠിക്കാൻ മിടുക്കിയായിരുന്നു ലിബ്ന. നിലീശ്വരം എസ് എൻ ഡി പി സ്കൂൾ ഏഴാം ക്ലാസിലെ ലീഡർ.
മലയാറ്റൂരിൽ വാടക വീട്ടിലാണ് ഇവർ കഴിയുന്നതും.സ്ഫോടനത്തിന് തൊട്ട്മുൻപ് ലിബ്നയും അമ്മയും സഹോദരങ്ങളും ചേർന്ന് എടുത്ത ഫോട്ടോ നൊമ്പരപ്പെടുത്തുന്നതായി മാറി.