23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
587 views 1 sec 0 Comment

അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി. ശേഷം പിടിച്ചുപറി; രണ്ട് പേർ അറസ്റ്റിൽ

admin - October 28, 2023

ഞാറയ്ക്കൽ: അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം പിടിച്ചുപറി നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയ റോഡിൽ പനച്ചിക്കൽപ്പറമ്പിൽ വീട്ടിൽ ഷാജഹാൻ (ഇക്രു 28), മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാൾ റോഡിൽ അഭിലാഷ് (അഭി 25) എന്നിവരെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ഞാറയ്ക്കൽ ഗവ. ആശുപത്രിയ്ക്ക് സമീപത്തായിരുന്നു സംഭവം.

മോട്ടോർ സൈക്കിൾ സ്കിഡ് ചെയ്ത് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച ശേഷം ഇയാളെ ഭീഷണിപ്പെടുത്തി പണവും, വില കൂടിയ ഹെൽമെറ്റും കവർച്ച ചെയ്യുകയായിരുന്നു. മാളയ്ക്കു സമീപം പുത്തൻചിറ സ്വദേശി അർജ്ജുൻ (19) നാണ് ബൈക്കപകടത്തിൽ പരിക്ക് പറ്റിയത്. തേവര കോളേജിൽ പഠിക്കുന്ന അർജ്ജുൻ കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കാളമുക്ക് മല്ലികാർജ്ജുന ക്ഷേത്രത്തിന് സമീപം വച്ച് മഴമൂലം സ്കിഡ് ചെയ്ത ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. ബാറിൽ മദ്യപിക്കാൻ തൊട്ടുപിറകെ സ്കൂട്ടറിൽ വരികയായിരുന്ന പ്രതികൾ അർജ്ജുനെ ഹോസ് പിറ്റലിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് പണം തട്ടിയെടുത്തത് കൂടുതൽ പണം ആവശ്യപ്പെട്ടാണ് വില കൂടിയ ഹെൽമെറ്റും കവർന്നത്.

റൗഡി ലിസ്റ്റിൽ ഉള്ളവരും മയക്കുമരുന്ന് കേസുകളടക്കം നിരവധി കേസുകളിൽ പ്രതികളുമാണ് ഷാജഹാനും, അഭിലാഷും. ഇൻസ്പെക്ടർ എ.എൽ. യേശുദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ സി. രഞ്ജുമോൾ, സി.ആർ. വന്ദന കൃഷ്ണൻ, സി.പി.ഒ മാരായ വി.എസ്.സ്വരാഭ്, എസ്. ദിനിൽ രാജ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

 

 

PREVIOUS

വേങ്ങൂർ-കുറ്റിലക്കര റോഡിന് ശാപമോക്ഷം; റോഡ് ടൈൽ വിരിക്കുകയും ടാർ ചെയ്യുകയും ചെയ്യും

NEXT

നിർമാണം നിർത്തിയ വീട്ടിൽ മോഷണം; പ്രായപൂർത്തിയാവാത്ത മൂന്നുപേരടക്കം ആറുപേർ പിടിയിൽ
Related Post
January 20, 2024
കാപ്പ ഉത്തരവ് ലംഘനം നടത്തിയ കേസിൽ നിരന്തര കുറ്റവാളി അറസ്റ്റിൽ
September 16, 2023
കള്ളൻ രക്ഷപ്പെട്ടത് ചെമ്പ് വാർപ്പ് കൊണ്ട് മുഖം മറച്ച്
September 11, 2023
കളമശേരി ലോറി താവളത്തിലെ ആക്രമണം; 3 പേർ അറസ്റ്റിൽ
May 6, 2024
ആഡംബരക്കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി; പോലീസിന്റെ ഇടയിലക്ക് വാഹനം ഓടിച്ചു കയറ്റി
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved